Hansika Krishna, Naslen വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'നസ്‌ലിൻ വളരെ സ്വീറ്റാണ്, കോളജിലെത്തി സുഹൃത്തുക്കൾക്കൊപ്പം ആദ്യം പോയി കണ്ട സിനിമയാണ് 'പ്രേമലു'; ഹൻസിക കൃഷ്ണ

എന്റെ സുഹൃത്തുക്കൾക്കെല്ലാം ഒരുപാട് ഇഷ്ടമായി അത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡ‍ിയ താരവുമായ ഹൻസിക കൃഷ്ണ. നസ്‌ലിന്റെ നായികയായിട്ടാണ് ചിത്രത്തിൽ ഹൻസിക എത്തുന്നത്. സിനിമയുടെ റിലീസിനായി താനും വീട്ടിലുള്ള എല്ലാവരും വളരെയധികം ആവേശത്തിലാണെന്ന് പറയുകയാണ് ഹൻസിക.

'ബാച്ച്ലർ പാർട്ടി ഡ്യൂ'വിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ഹൻസിക. "നസ്‌ലിനുമായുള്ള കോമ്പോ നല്ല രസമാണ്. അദ്ദേഹം വളരെ സ്വീറ്റാണ്. ഞാൻ കോളജിൽ വരുമ്പോൾ എന്റെ സുഹൃത്തുക്കളുമായി ആദ്യം കാണാൻ പോയ സിനിമയായിരുന്നു 'പ്രേമലു'.

എന്റെ സുഹൃത്തുക്കൾക്കെല്ലാം ഒരുപാട് ഇഷ്ടമായി അത്. ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹത്തിനൊപ്പം ജോഡിയായി അഭിനയിക്കാൻ പറ്റി. ഞാൻ സുഹൃത്തക്കളോട് ഒക്കെ പോയി പറഞ്ഞു, ഞാൻ നസ്‌ലിന്റെ പെയർ ആണ്, നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ എന്നൊക്കെ. ആദ്യം ​ഗോസിപ്പ് പോലെ ഇത് വരാൻ തുടങ്ങി. എനിക്കതിലൊരുപാട് സന്തോഷമുണ്ട്.

വളരെ സ്വീറ്റും വിനയമുള്ള ഒരാളുമാണ് നസ്‌ലിൻ. ഷോട്ടിന് മുൻപ് നസ്‌ലിനും ഞാനും തമ്മിലങ്ങനെ റിഹേഴ്സൽ ഒന്നുമുണ്ടായിരുന്നില്ല. നസ്‌ലിൻ എന്തെങ്കിലും അദ്ദേഹത്തിന്റേതായ രീതിയിൽ കയ്യിൽ നിന്ന് ഇടും. അത് പെർഫെക്ട് ആയി വരുകയും ചെയ്യും. പ്രീ പ്ലാൻ ചെയ്താൽ എനിക്ക് ചിലപ്പോൾ തെറ്റി പോകും. അപ്പോൾ സ്വഭാവികമായി വരുന്നത് അങ്ങ് പറയും". -ഹൻസിക പറഞ്ഞു.

അച്ഛൻ അഭിനയത്തിൽ പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും തന്നിട്ടില്ലെന്നും ഹൻസിക കൂട്ടിച്ചേർത്തു. സിനിമയുടെ റിലീസിനായി താനും വീട്ടിലുള്ള എല്ലാവരും വളരെയധികം ആവേശത്തിലാണെന്നും ഹൻസിക പറഞ്ഞു. ഇങ്ങനെയൊരു അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം, കൂടുതലൊന്നും ചിന്തിക്കുന്നില്ലെന്നും ഹൻസിക വ്യക്തമാക്കി.

Hansika Krishna talks about her working experience with Naslen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥര്‍ എത്തി; കൂത്താളിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

മലയാളത്തിലെ ആദ്യ എഐ നിർമിത കിഡ്‌സ് ഒറിജിനൽ ചിത്രം ‘ഖുഷി’; അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, സ്ട്രീമിങ് തീയതി പുറത്ത്

ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; കുട്ടനാട് സിപിഎമ്മിൽ വൻ അഴിച്ചുപണി

അന്ത്യയാത്രയ്‌ക്കൊപ്പം ചേര്‍ത്തുവെച്ചത് ഇല്ലാക്കഥകള്‍; പ്രേമലതയുടെ കുടുംബത്തിന് മുറിവായി 'വാര്‍ത്തകള്‍'