ഹൻസിക ഇൻസ്റ്റ​ഗ്രാം
Entertainment

'ഭാവി തുലയ്ക്കരുത്, പോയി പഠിക്കൂ': സൈബർ ആങ്ങളയുടെ ഉപദേശം; മറുപടിയുമായി ഹൻസിക

ഹൻസികയ്ക്ക് വന്ന ഉപദേശ കമന്റും അതിനുള്ള താരപുത്രിയുടെ മറുപടിയുമാണ് ശ്രദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ ബാലിയിൽ അവധി ആഘോഷത്തിലാണ് നടൻ കൃഷ്ണകുമാറും കുടുംബവും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കുടുംബത്തിന്റെ ബാലി ചിത്രങ്ങൾ. ഹൻസികയും ബാലിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ ഹൻസികയ്ക്ക് വന്ന ഉപദേശ കമന്റും അതിനുള്ള താരപുത്രിയുടെ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

സ്ലീവ്ലസ് ടോപ്പും പാവാടയും അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ഹൻസിക പോസ്റ്റ് ചെയ്തത്. ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഫോട്ടോയ്ക്ക് താഴെയാണ് ഒരു സൈബർ ആങ്ങള ഉപദേശവുമായി എത്തിയത്. ‘ദയവുചെയ്ത് സെമസ്റ്ററിലേക്ക് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഭാവി നശിപ്പിക്കരുത്. സഹോദരന്‍ എന്ന നിലയിലാണ് ഉപദേശം നല്‍കുന്നത്.' - എന്നായിരുന്നു കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉപദേശം ചർച്ചയായതോടെ താരപുത്രി മറുപടിയുമായി എത്തി. അതേ വേഷത്തിലുള്ള കൂടുതൽ ചിത്രങ്ങളാണ് ഹൻസിക പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ഹൻസികയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഹൻസികയ്ക്കൊപ്പം അച്ഛനും അമ്മയും സഹോദരിമാരും ഉണ്ട്. കുടുംബം ഒന്നിച്ചുള്ള വിശേഷങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT