കൃതി ഷെട്ടി/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'താരപുത്രന്റെ ശല്യം സഹിക്കാന്‍ വയ്യ'; സോഷ്യല്‍ മീഡിയയില്‍ വൈറലായി, സത്യം വെളിപ്പെടുത്തി നടി കൃതി ഷെട്ടി

ഒരു താരപുത്രന്‍ നടിയെ ശല്യം ചെയ്യുന്നുണ്ട് എന്നായിരുന്നു പ്രചരണം

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമയില്‍ അറിയപ്പെടുന്ന നായികയാണ് കൃതി ഷെട്ടി. അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് താരം. താരത്തേക്കുറിച്ചുള്ള ഒരു അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഒരു താരപുത്രന്‍ നടിയെ ശല്യം ചെയ്യുന്നുണ്ട് എന്നായിരുന്നു പ്രചരണം. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

നടി തന്നെ വെളിപ്പെടുത്തി എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പ്രമുഖ നടന്റെ മകന്‍ നടിയെ ഏറെ നാളുകളായി ശല്യം ചെയ്യുകയാണ് എന്നാണ് പറയുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരം ശല്യം ചെയ്യപ്പെടുകയാണ്. താന്‍ പോകുന്നിടത്തേക്കെല്ലാം താരപുത്രന്‍ വിളിക്കുകയാണെന്നും കൃതിയുമായി സൗഹൃദത്തിലാകാനാണ് ശ്രമിക്കുന്നത് എന്നുമാണ് ആരോപണം. എന്നാല്‍ ഇത് കൃതി ഇഷ്ടപ്പെടുന്നില്ലെന്നും പറയുന്നു. 

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതോടെയാണ് പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയത്. ഇത് വ്യാജവാര്‍ത്തയാണ് എന്നാണ് കൃതി പറഞ്ഞത്. കഥയുണ്ടാക്കുന്നതും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണം എന്നാണ് താരം പറഞ്ഞത്. അടിസ്ഥാന രഹിതങ്ങളായ അഭ്യൂഹമാണെന്ന് കരുതിയാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എന്നാല്‍ എല്ലാ നിയന്ത്രണ പരിധിയും ലംഘിക്കുകയാണെന്നും കൃതി പറഞ്ഞു. 

നാഗ ചൈതന്യ നായികയായി എത്തിയ കസ്റ്റഡിയിലാണ് കൃതി അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30 ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഉപ്പെന എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് എത്തി. ശ്യാം സിങ് റോയ്, ബംഗര്‍രാജു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT