ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ കൂവിയും കുരച്ചുമാണ് ഹരീഷ് പ്രതിഷേധം പ്രകടിപ്പിച്ചത്. ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ച ഡെലിഗേറ്റുകളെ നായകളുമായി രഞ്ജിത് ഉപമിച്ചത് വൻ വിവാദമായിരുന്നു. ഇതിനെതിരെയാണ് ഹരീഷ് പ്രതിഷേധ വിഡിയോ പങ്കുവച്ചത്.
ഞാനടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച രഞ്ജിതിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും- എന്ന് പറഞ്ഞതിനു പിന്നാലെ രഞ്ജിത് തിരക്കഥ എഴുതിയ ദേവാസുരത്തിലെ 'വന്ദേ മുകുന്ദ ഹരേ' എന്ന പാട്ടിന്റെ ഈണത്തിൽ ഹരീഷ് കൂവി. പിന്നാലെ രണ്ടു മൂന്ന് തവണ കുരയ്ക്കുകയായിരുന്നു. മേലാൽ ഈ തെമ്മാടിത്തരം ആവർത്തിക്കരുതെന്നും ഹരീഷ് താക്കീത് ചെയ്തു.
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ പ്രസംഗിക്കാൻ എഴുന്നേറ്റ രഞ്ജിത്തിനു നേരെ കാണികൾ കൂവിയിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്കു സീറ്റ് കിട്ടാത്തതിലെ പ്രതിഷേധമായിട്ടായിരുന്നു കൂവൽ. എന്നാൽ തനിക്കു നേരെ കൂവിയവരെ രഞ്ജിത്ത് പട്ടികളോട് ഉപമിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates