ഹരീഷ് പേരടി, പിണറായി വിജയൻ/ ഫയൽ ചിത്രം 
Entertainment

ഇതൊരു മുഖ്യമന്ത്രി മാത്രമല്ല, നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രി; പ്രശംസയുമായി ഹരീഷ് പേരടി

എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിൻ്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തുടർഭരണം ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി മാത്രമല്ല നമ്മൾ സ്വപ്നം കാണേണ്ട പ്രധാനമന്ത്രിയാണ് പിണറായി എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്. കേരളത്തിലുണ്ടായ എല്ലാ ദുരന്തങ്ങളേയും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കും പോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിൻ്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് എന്നാണ് ഹരീഷ് പറയുന്നത്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ, ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച വർഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിൻ്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു...ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് ...ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം...ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകും... ഇൻക്വിലാബ് സിന്ദാബാദ്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT