ചിത്രം: ഫേസ്ബുക്ക് 
Entertainment

മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ വളർത്തിയ സുരേഷേട്ടന് സല്യൂട്ട്; ഹരീഷ് പേരടി

പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി എന്നാണ് ഹരീഷ് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ മീറ്റിങ് കൊച്ചിയിൽ നടന്നത്. അതിന് പിന്നാലെ നിരവധി അഭിനേതാക്കളാണ് തങ്ങളുടെ ഇഷ്ടതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യുവനടൻ ​ഗോകുൽ സുരേഷിനെ പരിചയപ്പെട്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി. പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി എന്നാണ് ഹരീഷ് കുറിച്ചത്. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത വളർത്തിയ സുരേഷേട്ടന് വലിയ സല്യൂട്ടെന്നും താരം കുറിച്ചിട്ടുണ്ട്. 

ഹരീഷ് പേരടിയുടെ കുറിപ്പ്

ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്...ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു...പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. 

രണ്ട് വാക്കിൽ പറഞ്ഞാൽ..ശാന്തം..സുന്ദരം..അച്ഛന്റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ. ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്. ഫോട്ടോ: നടൻ പ്രശാന്ത് അലക്സാണ്ടർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു