ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'എനിക്ക് മാറാരോ​ഗം ഒന്നും ഇല്ല, 15 ദിവസത്തിൽ എന്റെ തൊണ്ട ശരിയാവും അല്ലെങ്കിൽ രണ്ടു മാസം'; ഹരീഷ് ശിവരാമകൃഷ്ണൻ

തനിക്ക് മാറാ രോ​ഗമൊന്നുമില്ലെന്നും ത്രോട്ട് ഇൻഫക്ഷൻ എന്ന സാധാരണ രോ​ഗമാണ് ഇതെന്നുമാണ് ​ഗായകൻ വ്യക്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

​കഴിഞ്ഞ ദിവസമാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ ശബ്ദം നഷ്ടപ്പെട്ടെന്ന് പറഞ്ഞത്. 15 ദിവസം ശബ്ദത്തിന് വിശ്രമം കൊടുക്കണമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് പിന്നാലെ നിരവധി പേരാണ് രോ​ഗവിവരം തിരക്കിക്കൊണ്ട് ഹരീഷിനെയും കുടുംബത്തേയും ബന്ധപ്പെട്ടത്. കൂടാതെ നിരവധി പേർ വിമർശനവുമായും എത്തി. ഇപ്പോൾ തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തനിക്ക് മാറാ രോ​ഗമൊന്നുമില്ലെന്നും ത്രോട്ട് ഇൻഫക്ഷൻ എന്ന സാധാരണ രോ​ഗമാണ് ഇതെന്നുമാണ് ​ഗായകൻ വ്യക്തമാക്കിയത്.  പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്നതാണ് ഇതെന്നും കലശലായി വന്നതുകൊണ്ടാണ് തന്റെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു. 5 ദിവസത്തിൽ എന്റെ തൊണ്ട ശരിയാവുമെന്നും അതിനുശേഷം ഇഷ്ടമുള്ള സകല പാട്ടുകളും തന്റെ രീതിയിൽ തന്നെ പാടുമെന്നും ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരെ  ,
എനിക്ക് അത്ര വലിയ പ്രശ്നം / മാറാ രോഗം ഒന്നും ഇല്ല എന്ന പറയാൻ ആണ് ഈ പോസ്റ്റ്
throat infection അഥവാ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശെരി ആണ്, 15 ദിവസം കൊണ്ട് ശെരി ആവും എന്ന് ഡോക്ടർ പറഞ്ഞിട്ടും ഉണ്ട് .
സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാർത്ത ഒന്നും അല്ല ഇത് എന്ന് പറയാൻ ആഗ്രഹിക്കുന്നു . ( അങ്ങനെ കുറെ വാർത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോൺ വിളിച്ചിരുന്നു എന്നോട് സ്നേഹമുള്ള കുറെ പേർ ).. പിന്നെ മെസ്സേജ്കളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശെരി ആവും എന്നു ആവർത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് - നിങ്ങളുടെ സ്നേഹത്തിനു തിരികെ തരാൻ എന്റെ കയ്യിൽ എന്റെ സംഗീതം മാത്രമേ ഉള്ളു - അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം . ഒരുപാട് സ്നേഹം, നന്ദി. 
പിന്നെ പ്രസ്തുത വാർത്തയുടെ താഴെ വന്നു ’നന്നായി , ഇനി അവൻ പാടില്ലല്ലോ …, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ - 15 ദിവസത്തിൽ എന്റെ തൊണ്ട ശെരി ആവും, ഇല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം - എന്നായാലും ഞാൻ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും. നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങൾ കേക്കണ്ടാന്നെ …
‘കണ്ണ് പോയതല്ല , കറന്റ് പോയതാണ്' എന്ന് എല്ലാ ഭഗീരഥൻ പിള്ളമാരോടും പറയാൻ ആഗ്രഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT