അഭിഷേക് ബച്ചനും ഐശ്വര്യ റായിയും/ ഫേയ്സ്ബുക്ക് 
Entertainment

'സുന്ദരിയായ ഭാര്യയുണ്ട്, പക്ഷേ നിങ്ങളവരെ അർഹിക്കുന്നില്ല'; പരിഹാസത്തിന് മറുപടിയുമായി അഭിഷേക് ബച്ചൻ

സുന്ദരിയായ ഭാര്യയെ നിങ്ങൾ അർഹിക്കുന്നില്ല എന്നായിരുന്നു ഒരാളുടെ പരിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ അധിക്ഷേപത്തിന് ഇ‌രയാകാറുള്ള നടനാണ് അഭിഷേക് ബച്ചൻ. അദ്ദേഹത്തിന്റെ  അച്ഛൻ അമിതാഭ് ബച്ചന്റെ പേരിലാണ് പലപ്പോഴും ചീത്തവിളി കേൾക്കാറുള്ളത്. വിമർശനങ്ങൾക്കെല്ലാം അഭിഷേക് കൃത്യമായി മറുപടി നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഭാര്യ ഐശ്വര്യ റായിയെ ചൂണ്ടിക്കാട്ടിയുള്ള ഒരാളുടെ വിമർശനത്തിന് താരം നൽകിയ മറുപടിയാണ് ഹിറ്റാവുന്നത്. സുന്ദരിയായ ഭാര്യയെ നിങ്ങൾ അർഹിക്കുന്നില്ല എന്നായിരുന്നു ഒരാളുടെ പരിഹാസം. 

പുതിയ ചിത്രം ദ് ബിഗ് ബുള്ളിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്. ‘നിങ്ങൾ ഒരു കാര്യത്തിലും മികവു പുലർത്തുന്ന ആളല്ല. ഒറ്റക്കാര്യത്തിൽ മാത്രമേ നിങ്ങളോട് എനിക്ക് അസൂയ തോന്നിയിട്ടുള്ളൂ. നിങ്ങൾക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ നിങ്ങൾ അവരെ അർഹിക്കുന്നില്ല. ’ എന്നാണ് ഒരാൾ കുറിച്ചത്. 

അതിന് പിന്നാലെ രൂക്ഷഭാഷയിൽ മറുപടിയുമായി താരം എത്തി. ‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. ഇക്കാര്യം നിരവധി പേരെ ടാഗ് ചെയ്തിട്ടുള്ളതിനാൽ നിങ്ങൾ  ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കിയുള്ളവർ അവരുടെതായ ജീവിതവുമായി സമാധാനത്തോടെ ജീവിക്കുകയാണ്. ഇനി നിങ്ങൾക്ക് ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങൾക്കറിയുമായിരിക്കും.’ - അഭിഷേക് കുറിച്ചു. താരത്തിന്റെ മറുപടി എത്തിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. താരത്തെ പ്രശംസിച്ച് നിരവധി പേർ എത്തി. പിന്നാലെ കമന്റ് ഡിലീറ്റ് ചെയ്ത് ആള് മുങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT