Hema Malini talks about Dharmendra's last wish for the family ഇൻസ്റ്റ​ഗ്രാം
Entertainment

'വളരെ നല്ലവരാണ് ബോബിയും സണ്ണിയും, മരിക്കുന്നതിന് മുൻപ് ധർമേന്ദ്ര പറഞ്ഞത് ഒരൊറ്റ കാര്യം'; തുറന്നു പറഞ്ഞ് ഹേമ മാലിനി

കുടുംബത്തിന് എപ്പോഴും പ്രാധാന്യം നൽകണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മരിക്കുന്നതിന് തൊട്ടുമുൻപ് ഭർത്താവ് ധർമ്മേന്ദ്ര പറഞ്ഞ കാര്യത്തെ കുറിച്ച് നടി ഹേമ മാലിനി. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. കുടുംബ ബന്ധം നിലനിർത്തുന്നതിനെക്കുറിച്ചാണ് ധർമേന്ദ്ര പറഞ്ഞതെന്ന് ഹേമ മാലിനി ഓർത്തെടുത്തു. "എപ്പോഴും ഒരുമിച്ചായിരിക്കുക. എന്ത് ജോലിയുണ്ടെങ്കിലും, കുടുംബത്തിന് എപ്പോഴും പ്രാധാന്യം നൽകണം".- എന്നാണ് അദ്ദേഹം പറഞ്ഞത് ഹേമ മാലിനി പറഞ്ഞു.

സണ്ണിയും ബോബിയുമായും താൻ അടുത്തബന്ധമാണ് പുലർത്തുന്നതെന്നും ഹേമ മാലിനി വ്യക്തമാക്കി. "അത്ഭുതകരമായ രണ്ട് ആൺകുട്ടികളാണ് ബോബിയും സണ്ണിയും. വളരെ നല്ലവരാണവർ. ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ്. ഞങ്ങൾ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. ഞങ്ങൾ പരസ്പരം ശക്തമായ ബന്ധം തുടരുന്നു. വളരെ സന്തുഷ്ടരായ ഒരു കുടുംബമാണ് ഞങ്ങളുടേത്". - ഹേമ മാലിനി പറഞ്ഞു.

ധർമേന്ദ്രയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനുള്ളിൽ പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രകാശ് കൗറും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത, അജേത എന്നിവർ ഹേമ മാലിനിയെയും മക്കളായ അഹാനയെയും ഇഷയെയും പൂർണമായും ഒറ്റപ്പെടുത്തിയെന്ന് എഴുത്തുകാരി ശോഭാ ഡേ ഉൾപ്പെടെ ആരോപിക്കുകയും ചെയ്തിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ ഹേമ മാലിനിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

Hema Malini talks about Dharmendra's last wish for the family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ...'; കള്ളാടി ദുരന്തത്തിൽ കണ്ണീർ വാർത്ത് ചൂരൽമല അതിജീവിതർ

ഒരു മിനിറ്റില്‍ ബസ് എത്തും; പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവം, ദുബൈയില്‍ ബസ് സര്‍വീസുകളും സ്മാര്‍ട്ടാകും

കനത്തമഴ; രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'കാപ്പിയും കരളും തമ്മിൽ!' ദിവസവും കോഫി കുടിക്കുന്നവരിൽ ലിവർ കാൻസർ സാധ്യത കുറയും

അസിഡിറ്റി ഉള്ളവർ രാത്രി ചപ്പാത്തി കഴിക്കരുത്, ഉറക്കം കിട്ടാൻ നല്ലത് ചോറ്