എആര്‍ റഹ്മാന്‍ /ഫയല്‍ ചിത്രം 
Entertainment

മൂന്നുകോടിരൂപ നഷ്ടപരിഹാരം; എ ആർ റഹ്‌മാനെതിരായ ഹർജി ഹൈക്കോടതി തള്ളി 

2000-ത്തിൽ ദുബായിൽ നടത്തിയ ഒരു സംഗീതപരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഹർജി

സമകാലിക മലയാളം ഡെസ്ക്

ആർ റഹ്‌മാനെതിരായ മൂന്നുകോടിരൂപയുടെ നഷ്ടപരിഹാര ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2000-ത്തിൽ ദുബായിൽ നടത്തിയ ഒരു സംഗീതപരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. റഹ്‌മാനെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പരാജയപ്പെട്ടതിന് നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് സംഘാടകൻ കോടതിയെ സമീപിച്ചത്. 

പരിപാടി നഷ്ടത്തിലായതുമായി തനിക്ക് ബന്ധമില്ലെന്നും പറഞ്ഞുറപ്പിച്ചിരുന്ന പ്രതിഫല തുകപോലും സംഘാടകർ തന്നില്ലെന്നും റഹ്‌മാന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ഹർജി തള്ളണമെന്ന് അവർ കോടതിയോട് ആവശ്യപ്പെട്ടു. 

കേസ് തീർന്നതാണെന്നാണ് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അതേസമയം ഒത്തുതീർപ്പൊന്നും ഉണ്ടായിട്ടില്ലെന്ന് റഹ്‌മാന്റെ അഭിഭാഷക വ്യക്തമാക്കി. ഇതിന് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ മറുപടി നൽകാതായതോടെ റഹ്‌മാനെതിരായ ഹർജി തള്ളി ഉത്തരവിട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT