സ്വന്തം തലമുടി കൊണ്ടുണ്ടാക്കിയ വിഗ്ഗ് ധരിച്ച് ഹിന ഖാന്‍ ഇന്‍സ്റ്റഗ്രാം
Entertainment

സ്വന്തം തലമുടി കൊണ്ടുണ്ടാക്കിയ വിഗ്ഗ്; നഷ്ടപ്പെട്ട മുടി തിരിച്ചുകിട്ടിയ അനുഭൂതിയെന്ന് ഹിന ഖാൻ

വി​ഗ്ഗ് ധരിക്കുമ്പോൾ നഷ്ടപ്പെട്ട തന്‍റെ മുടി തിരിച്ചു കിട്ടിയ തോന്നലാണെന്ന് ഹിന ഖാന്‍

സമകാലിക മലയാളം ഡെസ്ക്

സ്വന്തം തലമുടികൊണ്ടുണ്ടാക്കിയ വി​ഗ്ഗ്​ ധരിച്ചു പുഞ്ചിരിച്ചുകൊണ്ട് നടി ഹിന ഖാൻ. സ്തനാർബുദം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ തുടങ്ങുന്നതിന് മുന്നോടിയായി ഹിന മുടി മുറിച്ചിരുന്നു. മുടി മുറിക്കുന്ന ഹൃദയഭേദകമായ വിഡിയോ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. താനേ കൊഴിയും മുൻപേ അവ വെട്ടുകയാണെന്നാണ് ഹിന അന്ന് വിഡിയോയ്ക്കൊപ്പം കുറിച്ചത്.

ഇപ്പോഴിതാ അതേ മുടി കൊണ്ടുണ്ടാക്കിയ വി​ഗ്ഗ് ധരിച്ചു പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ഹിന പ്രത്യക്ഷപ്പെടുമ്പോൾ നിരവധി ഹൃദയങ്ങളാണ് ആ വിഡിയോ ഏറ്റെടുക്കുന്നത്. അർബുദം സ്ഥിരീകരിച്ച നിമിഷം തന്നെ തുടർന്നുള്ള ദിവസങ്ങളിൽ തന്റെ മുടി കൊഴിഞ്ഞു പോകുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് മുടി നല്ല ആരോ​ഗ്യത്തോടെ ഇരിക്കുമ്പോൾ മുറിക്കാമെന്നും ഈ വെല്ലുവിളിനിറഞ്ഞ സമയത്ത് തനിക്ക് ആശ്വാസമാകുമെന്നോർത്ത് സ്വന്തം മുടികൊണ്ട് വി​ഗ്ഗ് നിർമിക്കാമെന്നും തീരുമാനിച്ചതെന്നും ​ഹിന കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്നെ സംബന്ധിച്ചടത്തോളം അത് വലിയൊരു തീരുമാനമായിരുന്നുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ തീരുമാനത്തെ അനുകൂലിക്കുന്നുവെങ്കിൽ സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്ന സ്ത്രീകൾ ക്കും ഇത് പിന്തുടരാമെന്നും ഇത് വലിയ ആശ്വസം നൽകുമെന്നും ഹിന പറയുന്നു.

വി​ഗ്ഗ് ധരിക്കുമ്പോൾ നഷ്ടപ്പെട്ട തന്റെ മുടി തിരിച്ചു കിട്ടിയ തോന്നലാണെന്നും ഇത് മികച്ചൊരു അനുഭൂതിയാണെന്നും അവർ കുറിച്ചു. അപരിചിതർ പോലും താൻ സുഖം പ്രാപിക്കാൻ പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. എല്ലാവരും നൽകുന്ന ഈ പോസിറ്റിവിറ്റിക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും ഹിന കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT