മുടി മുറിച്ചുമാറ്റി ഹിന ഖാന്‍ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഈ പോരാട്ടം ജയിക്കാന്‍...'; കീമോ തുടങ്ങിയതിനു പിന്നാലെ ചിരിയോടെ മുടി മുറിച്ചുമാറ്റി ഹിന ഖാന്‍; വിഡിയോ

കരച്ചില്‍ അടക്കി ചിരിക്കുന്ന മുഖവുമായി മുടി മുറിക്കാനിരിക്കുന്ന ഹിനയുടെ വിഡിയോ ആരാധകര്‍ക്ക് വേദനയാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സ്തനാര്‍ബദം ബാധിച്ച് ചികിത്സയിലാണ് നടി ഹിന ഖാന്‍. രോഗം മൂന്നാം സ്‌റ്റേജിലാണെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. കീമോ ആരംഭിച്ചതിനു പിന്നാലെ തന്റെ മുടി മുറിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് മുടി മുറിച്ച വിവരം ആരാധകരെ അറിയിച്ചത്. കരച്ചില്‍ അടക്കി ചിരിക്കുന്ന മുഖവുമായി മുടി മുറിക്കാനിരിക്കുന്ന ഹിനയുടെ വിഡിയോ ആരാധകര്‍ക്ക് വേദനയാവുകയാണ്.

കാന്‍സര്‍ പോരാട്ടത്തേക്കുറിച്ചുള്ള നീണ്ട കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചത്. ഈ പോരാട്ടം വിജയിക്കാന്‍ എന്ത് ചെയ്യാനും താന്‍ തയ്യാറാണ് എന്നാണ് ഹിന കുറിക്കുന്നത്. വിഡിയോയില്‍ ഹിനയുടെ അമ്മ കരയുന്നതും താരം ആശ്വസിപ്പിക്കുന്നതും കാണാം. മുടിയല്ലേ, അത് വളര്‍ന്നോളും എന്നാണ് താരം പറയുന്നത്. നീളന്‍ മുടി മുറിച്ച് താരം ബോയ് കട്ട് ചെയ്യുകയായിരുന്നു. പുത്തന്‍ ലുക്ക് തനി ഇഷ്ടപ്പെട്ടെന്നും ഹിന പറയുന്നുണ്ട്. തന്റെ മുടി ഉപയോഗിച്ച് വിഗ്ഗ് ഉണ്ടാക്കുമെന്നാണ് താരം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിനയുടെ കുറിപ്പ്

കാശ്മീരിയില്‍ അമ്മയുടെ കരച്ചില്‍ കേള്‍ക്കാം (എന്നെ അനുഗ്രഹിച്ചുകൊണ്ട്) അവര്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഒരു കാര്യത്തിന് സാക്ഷിയാവാന്‍ സ്വയം തയ്യാറെടുക്കുകയാണ്. നമ്മള്‍ ഓരോരുത്തരും പലരീതിയിലല്ലേ വികാരങ്ങള്‍ നിയന്ത്രിക്കുന്നത്. അവിടെയുള്ള എല്ലാ സുന്ദരരായ മനുഷ്യന്മാര്‍ക്കും, പ്രത്യേകിച്ച് എന്നെപ്പോലെ പോരാട്ടം നടത്തുന്ന എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നു. എനിക്കറിയാം ഇത് ബുദ്ധിമുട്ടുള്ളതാണെന്ന്. നമുക്ക് പലര്‍ക്കും ഒരിക്കലും അഴിക്കാത്ത കിരീടം നമ്മുടെ മുടിയാണ്. എന്നാല്‍ നിങ്ങളുടെ തലമുടി-അഭിമാനം, കിരീടം-നഷ്ടപ്പെടേണ്ട വിധം കഠിനമായ ഒരു യുദ്ധത്തെ നിങ്ങള്‍ അഭിമുഖീകരിക്കുന്നെങ്കിലോ? നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കണം. ഞാന്‍ വിജയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ യുദ്ധത്തില്‍ വിജയിക്കാന്‍ സാധ്യമായ എല്ലാം ഞാന്‍ ചെയ്യും. എന്റെ സുന്ദരമായ മുടി കൊഴിയാന്‍ തുടങ്ങുന്നതിന് മുമ്പ് അത് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആഴ്ചകളോളം ഈ മാനസിക തകര്‍ച്ച സഹിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍, എന്റെ കിരീടം ഉപേക്ഷിക്കുകയാണ്, കാരണം എന്റെ യഥാര്‍ത്ഥ കിരീടം എന്റെ ധൈര്യവും എന്റെ ശക്തിയും എന്നോടുള്ള സ്‌നേഹവുമാണ്. ഈ ഘട്ടത്തില്‍ നല്ലൊരു വിഗ് ഉണ്ടാക്കാന്‍ എന്റെ സ്വന്തം മുടി ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. മുടി വളരും, പുരികങ്ങള്‍ തിരികെ വരും, പാടുകള്‍ മങ്ങും, പക്ഷേ ആത്മാവ് പൂര്‍ണ്ണമായി നിലനില്‍ക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക