മുനവർ ഫറൂഖി സല്‍മാന്‍ ഖാനൊപ്പം, കാര്‍ത്തിക മഹേഷ് ഫെയ്സ്ബുക്ക്
Entertainment

ഹിന്ദിയില്‍ മുനവര്‍ ഫറൂഖി, കന്നഡയില്‍ കാര്‍ത്തിക് മഹേഷ്: ബിഗ് ബോസ് വിജയികളെ പ്രഖ്യാപിച്ചു, 50 ലക്ഷം സമ്മാനം

അഭിഷേക് കുമാറിനെയാണ് മുനവര്‍ ഫറൂഖി പരാജയപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി ബിഗ് ബോസ് സീസണ്‍ 17ന്റേയും ബിഗ് ബോസ് കന്നഡ സീസണ്‍ 10ന്റേയും വിജയികളെ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയാണ് ഹിന്ദിയില്‍ ടൈറ്റില്‍ വിന്നറായത്. കന്നഡയില്‍ ഒന്നാം സ്ഥാനം കാര്‍ത്തിക് മഹേഷിനാണ്. 50 ലക്ഷം രൂപയും കാറുമാണ് സമ്മാനം.

അഭിഷേക് കുമാറിനെയാണ് മുനവര്‍ ഫറൂഖി പരാജയപ്പെടുത്തിയത്. ദ്രോണ പ്രദാപായിരുന്നു കാര്‍ത്തിക് മഹേഷിന്റെ എതിരാളി. രണ്ടാം സ്ഥാനത്തെത്തിയ ഇവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.

മുനവറിനേയും അഭിഷേക് കുമാറിനേയും കൂടാതെ മന്നാര ചോപ്ര, അങ്കിത ലോകന്‍ഡെ, അരുണ്‍ മാഷെട്ടി എന്നിവരാണ് ഹിന്ദി ബിഗ് ബോസിന്റെ ഫൈനലില്‍ എത്തിയത്. നടി അങ്കിത ലോകന്‍ഡെ നാലാം സ്ഥാനത്തും മന്നാര ചോപ്ര മൂന്നാം സ്ഥാനവും നേടി.

2.98 കോടി വോട്ടുകള്‍ നേടിയാണ് കാര്‍ത്തിക് മഹേഷിന്റെ വിജയം. സംഗീത ശ്രിങ്കരിയാണ് മൂന്നാം സ്ഥാനത്ത്. ഷോ തുടങ്ങിയതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന മത്സരാര്‍ത്ഥിയാണ് കാര്‍ത്തിക് മഹേഷ്. കാര്‍ത്തിക്കിന്റേയും സംഗീതയുടേയും ബന്ധം വലിയ വാര്‍ത്തകള്‍ക്ക് വഴിവച്ചിരുന്നു. ഹിന്ദി ബിഗ് ബോസില്‍ സല്‍മാന്‍ ഖാനും കന്നഡയില്‍ കിച്ച സുദീപുമാണ് അവതാരകരായി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍