ഫോട്ടോ: ട്വിറ്റർ 
Entertainment

മക്കൾക്കൊപ്പം മാതാ അമൃതാനന്ദമയിക്കരികിൽ; മാതൃദിനാശംസകളുമായി ഹോളിവുഡ് താരം

അമൃതാനന്ദമയിയുടെ അനുയായി ആണെന്ന് ഡെമി മൂർ വെളിപ്പെടുത്തുന്നത് ആദ്യമായിട്ടാണ്

സമകാലിക മലയാളം ഡെസ്ക്

മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രവുമായി പ്രമുഖ ഹോളിവുഡ് താരം ഡെമി മൂർ. മാതൃദിനത്തിലാണ് അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്. ഡെമിക്കൊപ്പം അവരുടെ മൂന്ന് പെൺമക്കളേയും ചിത്രത്തിൽ കാണാം. 

'ഹാപ്പി മദേഴ്സ് ഡേ! പരിമിതികളില്ലാത്ത യഥാർഥ സ്നേഹത്തിലേക്കു വഴി തെളിച്ചവർക്കും സ്നേഹം കൊണ്ട് എന്റെ വഴിയിൽ പ്രകാശം നിറയ്ക്കുന്ന പെൺമക്കൾക്കും അളവറ്റ നന്ദി' എന്ന കുറിപ്പിനൊപ്പമാണ് ഡെമി മൂർ ചിത്രം പങ്കുവച്ചത്. മക്കളായ റൂമെര്‍, സ്‍കൗട്ട്, ടല്ലുലാ എന്നിവർ അമൃതാനന്ദമയിയുടെ അനു​ഗ്രഹം വാങ്ങി കാൽക്കൽ ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. അമൃതാനന്ദമയിയുടെ അനുയായി ആണെന്ന് ഡെമി മൂർ വെളിപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മാതാ അമൃതാനന്ദമയി നിങ്ങളുടെ ആത്മീയ ​ഗുരുവാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അമൃതാനന്ദമയിയുമായുള്ള അനുഭവം പങ്കെടുക്കുന്നവരും നിരവധിയാണ്. പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസുമായുള്ള ദാമ്പത്യത്തിലാണ് ഡെമി മൂറിന് മൂന്നു പെൺ‍‍‍‍മക്കൾ ജനിക്കുന്നത്. 1987 ൽ വിവാഹിതരായ ഇവർ 2000 ൽ വേർപിരിഞ്ഞു. ഈയടുത്ത് അഫാസിയ രോഗം മൂലം അഭിനയലോകത്തുനിന്നു ബ്രൂസ് വില്ലിസ് പിന്മാറിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT