ഷാരുഖ് ഖാനെ കണ്ട് അമ്പരക്കുന്ന ഷോരോൺ സ്റ്റോൺ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

തൊട്ടടുത്ത സീറ്റില്‍ ഷാരുഖ് ഖാന്‍; അറിഞ്ഞത് അവതാരകയുടെ ക്ഷണത്തില്‍, അമ്പരന്ന് ഹോളിവുഡ് സുന്ദരി വിഡിയോ വൈറല്‍

തൊട്ടടുത്ത് ഇരിക്കുന്നത് ഷാരുഖ് ഖാന്‍ ആണെന്ന് അറിഞ്ഞ് അമ്പരക്കുന്ന ഹോളിവുഡ് സൂപ്പര്‍താരം ഷാരോണ്‍ സ്‌റ്റോണിനെയാണ് വിഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെ നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് ഷാരുഖ് ഖാന്‍. താരത്തെ ഒരു നോക്ക് കാണാനായി കാത്തിരിക്കുന്നവരും നിരവധിയാണ്. ഇപ്പോള്‍ റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയ ഷാരുഖ് ഖാന്റെ ഒരു വിഡിയോ ആണ് വൈറലാകുന്നത്. തൊട്ടടുത്ത് ഇരിക്കുന്നത് ഷാരുഖ് ഖാന്‍ ആണെന്ന് അറിഞ്ഞ് അമ്പരക്കുന്ന ഹോളിവുഡ് സൂപ്പര്‍താരം ഷാരോണ്‍ സ്‌റ്റോണിനെയാണ് വിഡിയോയില്‍ കാണുന്നത്. 

കാണികള്‍ക്ക് ഷാരുഖ് ഖാനെ പരിചയപ്പെടുത്തുന്നതിനിടെ താരം എഴുന്നേറ്റു നിന്ന് സദസിനെ അഭിവാദ്യം ചെയ്യുകയായിരുന്നു. അപ്പോള്‍ മാത്രമാണ് തന്റെ അടുത്തിരിക്കുന്നത് ഷാരുഖ് ആണെന്ന് ഷാരോണ്‍ സ്‌റ്റോണ്‍ അറിയുന്നത്. ഇതോടെ അമ്പരന്ന താരം നെഞ്ചില്‍ കൈവച്ച് ഓ മൈ ഗോഡ് എന്ന് പറയുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. ഹോളിവുഡ് നടിയുടെ അമ്പരപ്പ് ശ്രദ്ധയില്‍പ്പെട്ട ഷാരുഖ് ഖാന്‍ കുനിഞ്ഞ് താരത്തിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. 

ഷാരുഖ് ഖാനും കാജോളും പ്രധാന വേഷത്തില്‍ എത്തിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ ആയിരുന്നു റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണിങ് ഫിലിം. കാജോളും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

SCROLL FOR NEXT