Homebound എക്സ്
Entertainment

ഓസ്കർ എൻട്രിയും മികച്ച അഭിപ്രായവും രക്ഷയായില്ല! ഇഷാൻ ഖട്ടർ- വിശാൽ ജെത്വ ചിത്രം ​'ഹോംബൗണ്ട്' ആദ്യ ദിനം എത്ര നേടി ?

ചിത്രത്തിലെ പ്രധാന താരങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും താഴ്ന്ന ഓപ്പണിങ് ഡേ കളക്ഷനാണിത്.

സമകാലിക മലയാളം ഡെസ്ക്

2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഹോംബൗണ്ട്. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നീരജ് ​ഗെയ്‌‌വാൻ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 26 നാണ് തിയറ്ററുകളിലെത്തിയത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റുവലുകളിലെല്ലാം പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം റിലീസിനെത്തിയത്.

ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മികച്ച അഭിപ്രായങ്ങളുണ്ടായിട്ടും ബോക്സോഫീസിൽ‌ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ സിനിമയ്ക്കായില്ല. ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ​ദിനം 29 ലക്ഷമാണ് ചിത്രം ഇന്ത്യയിൽ നിന്ന് കളക്ട് ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും താഴ്ന്ന ഓപ്പണിങ് ഡേ കളക്ഷനാണിത്.

ഇഷാൻ ഖട്ടറും ജാൻ‌വി കപൂറും സിനിമാ അരങ്ങേറ്റം നടത്തിയ ധടക് 8.71 കോടി ആണ് റിലീസ് ദിവസം നേടിയത്. വിശാൽ ജെത്വ അഭിനയിച്ച സലാം വെങ്കി ആദ്യ ദിവസം 45 ലക്ഷം കളക്ട് ചെയ്തിരുന്നു. സെൻസർ‌ ബോർഡ് നിർദേശിച്ച 11 ഓളം ഭാ​ഗങ്ങൾ നീക്കം ചെയ്തിട്ടാണ് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്.

ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കാൻസ് ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. പിന്നാലെ ടൊറന്റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടി.

അന്താരാഷ്ട്ര പീപ്പിൾ ചോയ്സ് അവാർഡിൽ സെക്കൻഡ് റണ്ണറപ്പും ആയിരുന്നു ഹോംബൗണ്ട്. 'മാസാൻ' എന്ന ചിത്രത്തിന് ശേഷം നീരജ് ഗെയ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹോംബൗണ്ട്'.

Cinema News: Ishaan Khatter, Vishal Jethwa's film Homebound Box Office Collection Day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT