Girish Kumar ഫയല്‍
Entertainment

ബോളിവുഡ് കൈവിട്ടു, തലകുനിച്ച് തിരിച്ചിറങ്ങി, ഇന്ന് 2164 കോടിയുടെ സ്വത്തിന് ഉടമ; ആമിര്‍ ഖാനേക്കാളും സമ്പന്നന്‍

രണ്ട് സിനിമകള്‍ മാത്രമാണ് ഗിരീഷ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ ഓഫ് സ്‌ക്രീന്‍ നാടകീയതകള്‍ പലപ്പോഴും ഓണ്‍ സ്‌ക്രീന്‍ നാടകീയതകളെ വെല്ലുന്നതാകാം. ഗംഭീരമായി തുടങ്ങിയിട്ടും എങ്ങുമെത്താതെ പോയവരുണ്ട്. ചിലരൊക്കെ വേറെ വഴി വെട്ടിത്തെളിച്ച് അതില്‍ വിജയം കണ്ടെത്തും. അത്തരത്തിലൊന്നാണ് ഗിരീഷ് കുമാര്‍ തൗറാനിയുടെ ജീവിതം. ബോളിവുഡിലെ അടുത്ത റൊമാന്റിക് ഹീറോ എന്ന വിശേഷണത്തോടെ കരിയര്‍ ആരംഭിച്ച ഗിരീഷ് കുമാര്‍ ഇന്ന് സ്‌ക്രീനില്‍ നിന്നും ഏറെ ദൂരെയാണ്.

എങ്കിലും ആ മുഖം ഇന്നും ആരാധകര്‍ മറന്നിട്ടില്ല. പ്രഭുദേവ സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ രാമയ്യ വാസ്തവയ്യ എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് കുമാര്‍ തൗറാനി അരങ്ങേറുന്നത്. ശ്രുതി ഹാസന്‍ ആയിരുന്നു നായിക. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം നേടിയില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടു. അരങ്ങേറ്റക്കാരന്റെ പ്രകടനവും. ഗിരീഷിന്റെ ഡാന്‍സും കയ്യടി നേടി.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് കുമാര്‍ എസ് തൗറാനിയുടെ മകനാണ് ഗിരീഷ്. കുമാര്‍ എസ് തൗറാനിയും സഹോദരന്‍ രമേശ് എസ് തൗറാനിയും ചേര്‍ന്നാണ് ബോളിവുഡിലെ മുന്‍നിര നിര്‍മ്മാണക്കമ്പനിയായ ടിപ്‌സ് ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത്. ഈ വഴിയിലൂടെയാണ് ഗിരീഷും സിനിമയിലേക്ക് എത്തുന്നത്.

പക്ഷെ രണ്ട് സിനിമകള്‍ മാത്രമാണ് ഗിരീഷ് ചെയ്തത്. 2016 ല്‍ പുറത്തിറങ്ങിയ ലവ്ഷുദയായിരുന്നു രണ്ടാമത്തെ സിനിമ. ആ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. തരക്കേടില്ലാത്ത അഭിനേതാവെന്ന് പറയിപ്പിക്കാന്‍ സാധിച്ച ഗിരീഷിന് തന്റെ സ്വാധീനവും ബന്ധവും ഉപയോഗിച്ച് തുടര്‍ന്നും സിനിമകള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സ്‌ക്രീന്‍ യാത്രയ്ക്ക് രണ്ട് സിനിമകള്‍ കൊണ്ട് അദ്ദേഹം വിരാമമിട്ടു.

സിനിമയില്‍ പരാജയപ്പെട്ടതോടെ ഗിരീഷ് കുടുംബ ബിസിനസിലേക്ക് തിരിഞ്ഞു. രമേശും കുമാറും ഉണ്ടാക്കിയെടുത്ത ലെഗസിയെ ഗിരീഷ് മുന്നോട്ട് നയിച്ചു. ഇന്ന് ടിപ്‌സിന്റെ സിഒഒ ആണ് ഗിരീഷ് കുമാര്‍ തൗറാനി. ടിപ്‌സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ഗിരീഷ്. ഇന്ന് ടിപ്‌സിന്റെ മൂല്യം 853340 കോടി രൂപയാണ്. ഗിരീഷിന്റെ സ്വന്തം സ്വത്ത് മാത്രം 2164 കോടി രൂപ വിലമതിക്കും. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരേക്കാളെല്ലാം സമ്പന്നന്‍ ആണ് ഇന്ന് ഗിരീഷ് കുമാര്‍.

അടിമുടി ബിസിനസുകാരന്‍ ആണ് ഗിരീഷ് ഇന്ന്. ബോളിവുഡിലെ പതിവ് പാര്‍ട്ടികളിലൊന്നും ഗിരീഷിനെ കാണാന്‍ കിട്ടില്ല. തന്റെ ബാല്യകാല സുഹൃത്തായ കൃഷ്ണയെയാണ് ഗിരീഷ് വിവാഹം കഴിച്ചത്.

Girish Kumar went from a flop actor to richer than Aamir Khan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT