ഹൃത്വിക് റോഷൻ മെട്രോയിൽ/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

മെട്രോയില്‍ ഷൂട്ടിങ് ലൊക്കേഷനിലേക്ക്, ഹൃത്വിക് റോഷന് കയ്യടിച്ച് ആരാധകര്‍; ചിത്രങ്ങള്‍

പുതിയ ചിത്രം ഫൈറ്ററിന്റെ ലൊക്കേഷനിലേക്കാണ് താരം മെട്രോയില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി മുംബൈ മെട്രോയില്‍ യാത്ര ചെയ്ത് ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. പുതിയ ചിത്രം ഫൈറ്ററിന്റെ ലൊക്കേഷനിലേക്കാണ് താരം മെട്രോയില്‍ എത്തിയത്. മെട്രോ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്. 

ജോലിക്കു പോകാനായി മെട്രോ പിടിച്ചു. സ്‌നേഹമുള്ള കുറച്ചുപേരെ കാണാന്‍ സാധിച്ചു. അവര്‍ എനിക്ക് നല്‍കിയ സ്‌നേഹം നിങ്ങളുമായി പങ്കുവെക്കുന്നു. ഈ അനുഭവം ഗംഭീരമായിരുന്നു. ചൂടിനേയും ട്രാഫിക്കിനേയും തോല്‍പ്പിച്ചു. കൂടാതെ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യാനുള്ള എന്റെ നടുവും രക്ഷപ്പെട്ടു.- ഹൃത്വിക് റോഷന്‍ കുറിച്ചു. 

സഹയാത്രികര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഹൃത്വിക്കിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. കറുത്ത ടി ഷര്‍ട്ടും തൊപ്പിയും ധരിച്ച് കാഷ്യല്‍ ലുക്കിലാണ് താരം എത്തിയത്. എന്തായാലും ഹൃത്വിക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

സ്‌നേഹം എന്നാണ് താരത്തിന്റെ കാമുകിയും നടിയുമായ സബ ആസാദ് കുറിച്ചത്. വിനയും കരുണയുമുള്ള ഫൈറ്റര്‍ എന്നായിരുന്നു അനില്‍ കപൂറിന്റെ കമന്റ്. നിരവധി ആരാധകരും താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു