Madhu Warrier and Manju Warrier 
Entertainment

'മഞ്ജു എന്റെ അഭിമാനം'; ധീരവും പക്വതയുള്ളതുമായിരിക്കും അവളുടെ തീരുമാനങ്ങള്‍; സഹോദരിയെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞത്

'ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്, എന്റെ അനിയത്തിയാണോ എന്ന്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നടത്തിയ ആരോപണങ്ങളും തുടര്‍ന്ന് മഞ്ജു നിയമനടപടി സ്വീകരിച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എറണാകുളം മുന്‍സിഫ് കോടതിയിലാണ് മഞ്ജു സനല്‍കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പിന്നാലെ മഞ്ജുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.

ഇതിനിടെ മഞ്ജുവിനെക്കുറിച്ച് സഹോദരന്‍ മധു വാര്യര്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മധു വാര്യര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. മഞ്ജു തന്റെ അഭിമാനമാണെന്നാണ് മധു വാര്യര്‍ പറയുന്നത്.

''എനിക്ക് എപ്പോഴും അഭിമാനമാണ്. ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്, എന്റെ അനിയത്തിയാണോ എന്ന്. കാരണം എന്നേക്കാള്‍ പകത്വയുളളതും ധീരവുമായ തീരുമാനങ്ങളാണ് മഞ്ജു എടുക്കാറുള്ളത്. മൂന്നാല് ലിസ്റ്റുണ്ടായിരുന്നു. ഡ്രൈവിങ് പഠിക്കണം, സ്വിമ്മിങ് പഠിക്കണം, അങ്ങനെ കുറേയുണ്ടായിരുന്നു. അതൊക്കെ ചെയ്തു കഴിഞ്ഞു. ബക്കറ്റ് ലിസ്റ്റിലെ ഓരോ കാര്യങ്ങളായി ചെയ്തു വരികയാണ്. ചാക്കോച്ചനും പിഷാരടിയുമൊക്കെയുള്ള ഒരു ഗ്രൂപ്പുണ്ട് അവര്‍ക്ക്. എല്ലാ കൊല്ലവും യാത്ര പോകും. ഇഷ്ടമുള്ളതൊക്കെ ചെയ്യുകയാണ്'' എന്നാണ് മധു വാര്യര്‍ പറഞ്ഞത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ, മഞ്ജു വാര്യര്‍ ചിലരുടെ തടങ്കലിലാണെന്ന സനല്‍കുമാര്‍ ശശിധരന്റെ വാക്കുകളെ പരിഹസിച്ചു കൊണ്ടുള്ള മധു വാര്യരുടെ കുറിപ്പും ചര്‍ച്ചയായിരുന്നു. മഞ്ജുവിനെ കാണാന്‍ അമ്മയ്‌ക്കൊപ്പം പോയതിനെക്കുറിച്ചായിരുന്നു മധു വാര്യര്‍ എഴുതിയത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു:

അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു. മഞ്ജുവിനെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള കാലമാടന്മാര്‍ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാന്‍ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോള്‍ തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാന്‍ ഞെട്ടി, ബാല്‍ക്കണിയില്‍ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടല്‍ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടല്‍ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങള്‍ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.

മഞ്ജു പുതിയതായി വാങ്ങിയ ഡ്രസ്സുകള്‍ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്‌കഷന്‍സിലേക്ക് കടന്നു. തടവില്‍ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗണ്‍പോയിന്റിലുള്ള മഞ്ജു എല്ലാവര്‍ക്കും ബേണ്‍ഡ് ഗാര്‍ലിക് ഫ്രൈഡ് റൈസും, നൂഡില്‍സും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാള്‍ട്ട് പെപ്പര്‍ കോട്ടേജ് ചീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാന്‍ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാന്‍ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവില്‍ കഴിയാന്‍ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിന്‍ മുനയിലായിരിക്കും.

I am proud of Manju Warrier says brother Madhu Warrier. Video gets viral amid the Sanalkumar Sasidharan issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കരുത്, കേരളയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കില്ല: മന്ത്രി റോജി എം ജോണ്‍

ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി

K-TET September: പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇറങ്ങി; അറിയേണ്ടതെല്ലാം !

ബെത്‌ലഹേമിന്റെ തീം 'മാ‍ജിക്ക്'; എല്ലാ പാട്ടുകളുടെയും അർത്ഥം അതാണ്: വിനായക് ശശികുമാർ