മഹേഷ് നാരായണൻ, കമൽഹാസൻ/ ഫേയ്സ്ബുക്ക് 
Entertainment

'ഞാന്‍ മഹേഷ് നാരായണനു വേണ്ടി കഥ എഴുതുകയാണ്'; കമൽഹാസൻ

'20 വര്‍ഷം മുമ്പ് താന്‍ മലയാള സിനിമയെ വിമര്‍ശിച്ചിരുന്നു. മികച്ച കഥകള്‍ ഉണ്ടായിരുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സംവിധായകൻ മഹേഷ് നാരായണനു വേണ്ടി കഥ എഴുതുകയാണെന്ന് തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ. പുതിയ പ്രൊജക്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് മഹേഷ് നാരായണനുവേണ്ടി കഥയെഴുതുന്ന കാര്യം താരം വെളിപ്പെടുത്തിയത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

”ഞാന്‍ മഹേഷ് നാരായണന് വേണ്ടി കഥ എഴുതുകയാണ്. അവരൊക്കെ ഞങ്ങളുടെ ആള്‍ക്കാരാണ്. അതിനാല്‍ പ്രമോട്ട് ചെയ്യണമെന്നുണ്ട്” കമൽ ഹാസൻ പറഞ്ഞു. 20 വര്‍ഷം മുമ്പ് താന്‍ മലയാള സിനിമയെ വിമര്‍ശിച്ചിരുന്നു. മികച്ച കഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും കമൽഹാസൻ പറയുന്നു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് കമല്‍ഹാസന്‍. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍