Entertainment

'ശല്യങ്ങള്‍, എനിക്കു കുട്ടികളേ ഇഷ്ടമേ അല്ലായിരുന്നു'

ജാന്‍വി, അര്‍ജ്ജുന്‍ എന്നീ രണ്ട് മക്കളുടെ അമ്മയാണ് ജൂഹി

Author : സമകാലിക മലയാളം ഡെസ്ക്

കരിയറിന്റെ തുടക്കത്തില്‍ കുട്ടികളെ ശല്യമായി കണ്ടിരുന്ന വ്യക്തിയാണ് താനെന്ന് തുറന്നുപറഞ്ഞ് നടി ജൂഹി ചൗള. കുട്ടികളോട് ഇഷ്ടിമില്ലാതിരുന്ന തന്റെ മനോഭാവം അമ്മയായതോടെ പൂര്‍ണമായും മാറിയെന്നും നടി പറഞ്ഞു. ജാന്‍വി, അര്‍ജ്ജുന്‍ എന്നീ രണ്ട് മക്കളുടെ അമ്മയാണ് ജൂഹി. 

'ഹം ഹേ രഹി പ്യാര്‍ കേ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും സത്യം പറഞ്ഞാന്‍ എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു. ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കി', അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ജൂഹി പറഞ്ഞു. 

അമ്മ റോളും കരിയറും ഒന്നിച്ചുകൊണ്ടുപോകുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ ജൂഹി പ്രതികരിച്ചു. പെര്‍ഫെക്ട് പേരന്റ് എന്നൊന്ന് ഇല്ലെന്ന് അഭിപ്രായപ്പെട്ട നടി ചെറുപ്പത്തില്‍ തന്റെ മാതാപിതാക്കളും ജോലിക്കാരായിരുന്നെന്ന് പറഞ്ഞു. 'എന്റെ ഭാഗത്തുനിന്ന് എന്റെ ഷൂട്ടിങ് മുംബൈ കേന്ദ്രീകരിച്ചാക്കാന്‍ പരിശ്രമിക്കും. ഇനി പുറത്ത് പോകുകയാണെങ്കിലും കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. പലപ്പോഴും അമ്മായമ്മയോ നാത്തൂനോ ഉണ്ടാകും. മുംബൈ വിട്ട് പോയാല്‍ തന്നെ 10 ദിവസത്തില്‍ കൂടുതല്‍ ഒറ്റയടിക്ക് മാറിനില്‍ക്കില്ല. അത് മക്കള്‍ ആവശ്യപ്പെട്ടിട്ടല്ല എന്റെ ഇഷ്ടമാണ്', ജൂഹി പറഞ്ഞു. 

തന്റെ സിനികള്‍ കാണാന്‍ മക്കള്‍ക്ക് അത്ര താത്പര്യമില്ലെന്നും അഭിമുഖത്തില്‍ ജൂഹി പറഞ്ഞു. റൊമാന്റിക് സിനിമകളില്‍ അമ്മയെ കാണുമ്പോള്‍ വിചിത്രമായി തോന്നുമെന്നും അതുകൊണ്ട് അമ്മയുടെ സിനിമകള്‍ കാണില്ലെന്നാണ് മക്കള്‍ പറയാറെന്നും ജൂഹി അഭിമുഖത്തില്‍ പങ്കുവച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍