അഹാന കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എനിക്കൊരു സ്വപ്നമുണ്ട്, ഞാനത് നേടും'; ​ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ഡീപ് നെക്കിലുള്ള സ്ലീവ് ലസ് ലെഹങ്കയാണ് അഹാനയുടെ വേഷം. വലിയ നെറ്റിച്ചുട്ടിയിൽ രാജകുമാരിയെപ്പോലെ സുന്ദരിയാണ് അഹാന. അതിനൊപ്പം ചെറിയ വട്ടക്കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. വഫാരയാണ് ചിത്രങ്ങൾ പകർത്തിയത്. അസാനിയ നസ്രിനാണ് വസ്ത്രം ഒരുക്കിയത്. ശിവയാണ് മേക്ക്അപ്പ്. 

മനോഹരമായ അടിക്കുറിപ്പുകൾക്കൊപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.  12 വയസുള്ളപ്പോള്‍ ഇങ്ങനെയാണ് ഞാന്‍ എന്റെ സ്വപ്‌നങ്ങളെ നോക്കിയിരുന്നത്, എന്റെ അലാദ്ദീനും മാന്ത്രിക വിളക്കും ആ കുരങ്ങനും എവിടെ? എനിക്കൊരു സ്വപ്‌നമുണ്ട്, ഞാന്‍ അവിടെ എത്തുക തന്നെ ചെയ്യും. ഓകെ ബൈ- താരം കുറിച്ചു. മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ അതിനൊപ്പം മോശം കമന്റുകളും വരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'രണ്ടാമതൊന്ന് ചിന്തിച്ചില്ല, 42 ലക്ഷത്തിന്റ ബില്ല് എഴുതിത്തള്ളാന്‍ ഷാരൂഖ്'; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ഈ കൊച്ചു സിനിമ!

ചരിത്രത്തിലേക്ക് വിസിലൂതി ടോറി പെൻസോയും സംഘവും; കളി നിയന്ത്രിച്ചത് വനിതാ റഫറിമാർ

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും