പരിണീതി ചോപ്ര/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഞാന്‍ ആരെയും പ്രശംസിച്ച് സംസാരിച്ചിട്ടില്ല, അതെല്ലാം വ്യാജം': മറ്റ് താരങ്ങളുടെ ഫാന്‍ ക്ലബ്ബുകള്‍ക്കെതിരെ പരിണീതി

താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പരിണീതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പേരില്‍ തെറ്റായ പ്രചരണം നടത്തുന്ന ഫാന്‍ ക്ലബ്ബുകള്‍ക്കെതിരെ നടി പരിണീതി ചോപ്ര. മറ്റ് താരങ്ങളെ പ്രശംസിച്ചു എന്ന രീതിയിലുള്ളതാണ് പോസ്റ്റ്. താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പരിണീതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. 
 
എന്റെ പേര് ഉപയോഗിച്ച് ഫാന്‍ ക്ലബ്ബുകള്‍ അവരുടെ കലാകാരന്മാര്‍ക്ക് അനുകൂലമായി പ്രചരണം നടത്തുന്നതായി ഞാന്‍ കണ്ടു. ഇവ വ്യാജമാണ്. ഞാന്‍ ആരെയും അഭിനന്ദിച്ചുകൊണ്ടോ ആശംസകള്‍ നേര്‍ന്നുകൊണ്ടോ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടില്ല.  ഞാന്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, നിങ്ങളെ റിപ്പോര്‍ട്ടുചെയ്യും. കൂടാതെ - ആദ്യം നിങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണം! ഗൂഗിളില്‍ തിരയുന്നത് ആരെയും വേദനിപ്പിക്കുന്നില്ല.- പരിണീതി കുറിച്ചു. 

വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് പരിണീതി ചോപ്ര. സെപ്റ്റംബര്‍ 24നാണ് എഎപി ലീഡര്‍ രാഘവ് ഛദ്ദയെ താരം വിവാഹം ചെയ്തത്. അക്ഷയ് കുമാര്‍ നായകനായി എത്തിയ മിഷന്‍ റാണിഗഞ്ചിലാണ് താരത്തിന്റേതായി അവസാനമായി പുറത്തെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT