വനിത വിജയകുമാറിന് നേരെ അജ്ഞാതന്റെ ആക്രമണം, മുഖത്ത് ഇടിച്ചു; പിന്നില്‍ പ്രദീപ് ആന്റണി ഫാനെന്ന് ആരോപണം

തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം
വനിത/ഫോട്ടോ: ട്വിറ്റർ
വനിത/ഫോട്ടോ: ട്വിറ്റർ

ടിയും മുന്‍ ബിഗ് ഹോസ് മത്സരാര്‍ത്ഥിയുമായ വനിത വിജയകുമാറിന് നേരെ അജ്ഞാതന്റെ ആക്രമണം. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് അക്രമിക്കപ്പെട്ട വിവരം പങ്കുവച്ചത്. തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം. 

വനിതയുടെ മകള്‍ ജോവിക ബിഗ് ബോസ് 7 മത്സരാര്‍ത്ഥിയാണ്. ഷോയില്‍ നിന്ന് പ്രദീപ് ആന്റണി പുറത്തുപോകാന്‍ കാരണം ജോവികയാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം എന്നാണ് വനിത പറയുന്നത്. ആക്രമണത്തില്‍ വനിതയ്ക്ക് മുഖത്തിന് പരിക്കേറ്റു. മുഖം നീരു വന്ന നിലയിലുള്ള ചിത്രവും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കും. 

അതിദാരുണമായി എന്നെ ആക്രമിച്ചത് ആരാണെന്ന് അറിയില്ല. ഏതോ പ്രദീപ് ആന്റണി സപ്പോട്ടര്‍. ബിഗ് ബോസ് റിവ്യൂ ചെയ്ത് കഴിഞ്ഞ് എന്റെ സഹോദരി സൗമ്യയുടെ വീട്ടില്‍ പാര്‍ക് ചെയ്തിരുന്ന കാറിന് അടുത്തേക്ക് നടക്കുകയായിരുന്നു. എവിടെ നിന്നോ ഒരാള്‍ വന്ന്, റെഡ് കാര്‍ഡ് കൊടുക്കുമല്ലോ എന്ന് പറഞ്ഞു. എന്റെ മുഖത്ത് ഇടിക്കുകയും ഓടിപ്പോവുകയുമായിരുന്നു. എനിക്ക് ഭയങ്കരമായി വേദനിച്ചു, മുഖത്ത് നിന്ന് ചോര വരുന്നുണ്ടായിരുന്നു. പുലര്‍ച്ചെ 1 മണിയായിരുന്നു, ആരും അവിടെയുണ്ടായിരുന്നില്ല. ഞാന്‍ എന്റെ സഹോദരിയെ വിളിച്ചു വരുത്തുകയായിരുന്നു. സംഭവം പൊലീസിനെ അറിയിക്കാന്‍ സഹോദരി പറഞ്ഞതാണ്. പക്ഷേ അതില്‍ എനിക്ക് വിശ്വാസ് നഷ്ടപ്പെട്ടു. ഞാന്‍ പ്രാഥമിക ചികിത്സ എടുത്തതിനുശേഷം വീട്ടിലേക്ക് പോയി. എന്നെ ആക്രമിച്ച ആളെ തിരിച്ചറിയാന്‍ കഴിയാത്തതിന്റെ ദേഷ്യത്തിലാണ് ഞാന്‍. അയാള്‍ ഭ്രാന്തനെ പോലെ ചിരിക്കുന്നുണ്ടാരുന്നു. സ്‌ക്രീനില്‍ വരാന്‍ പറ്റിയ അവസ്ഥയില്‍ അല്ല ഞാന്‍, ചെറിയ ഇടവേളയെടുക്കുകയാണ്.- വനിത കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com