

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടി 20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ്. ആറ്റിങ്ങലില്‍ നിന്ന് ശ്രീകാര്യത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെട്ടുറോഡ്-ചന്തവിള - കാട്ടായിക്കോണം - ചേങ്കോട്ടുകോണം - ചെമ്പഴന്തി - ശ്രീകാര്യം വഴി പോകണം. ഇതേ പാതയിലൂടെ വരുന്ന ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കല്‍-കുളത്തൂര്‍-മണ്‍വിള - ചാവടിമുക്ക് വഴി പോകണമെന്ന് കേരള പൊലീസ് നിര്‍ദേശിച്ചു.
കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്കില്‍നിന്ന് തിരിഞ്ഞ് എന്‍ജിനിയറിംഗ് കോളേജ് - മണ്‍വിള - കുളത്തൂര്‍ - മുക്കോലയ്ക്കല്‍ വഴി പോകേണ്ടതാണ്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ഉള്ളൂരില്‍നിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണെന്നും കേരള പൊലീസ് അറിയിച്ചു. ഗതാഗതക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9497930055, 9497987001, 9497990006, 9497990005 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.
പാര്‍ക്കിംഗ് സ്ഥലങ്ങള്‍:
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ട്
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്
അമ്പലത്തിന്‍കര മുസ്ലിം ജമാഅത്ത് ഗ്രൗണ്ട്
ഗവ. കോളേജ് കാര്യവട്ടം
ബിഎഡ് സെന്റര്‍ കാര്യവട്ടം
എല്‍എന്‍സിപിഇ ഗ്രൗണ്ട്
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates