കോൾസിൽ ചിത്ര/ യൂട്യൂബ് സ്ക്രീൻഷോട്ട് 
Entertainment

'എനിക്കും ചില ആ​ഗ്രഹങ്ങളൊക്കെയുണ്ട്', വിജെ ചിത്രയുടെ അവസാന ചിത്രം; ട്രെയിലർ പുറത്ത്

ഭർത്താവും നടനുമായ ഹേംനാഥുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വിജെ ചിത്ര ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച തമിഴ് നടി വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കോള്‍സ് എന്ന സിനിമയുടെ ട്രെയിലറാണ് പുറത്തുവന്നത്. ചിത്രത്തിൽ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായിട്ടാണ് ചിത്ര അഭിനയിക്കുന്നത്. സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. ജെ ശബരീഷ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്.

ഭർത്താവും നടനുമായ ഹേംനാഥുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വിജെ ചിത്ര ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നടിയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രയും നടൻ ഹേം നാഥുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് പുലര്‍ച്ചയാണ് ചിത്ര റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

അഭിനയിക്കുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഹേംനാഥിൽ നിന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ജീവനെടുക്കാൻ പ്രേരണയായത് എന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് ഹേംനാഥ് അറസ്റ്റിലായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?