രവീണ ടണ്ടന്‍ ഇന്‍സ്റ്റഗ്രാം
Entertainment

'നായകന്റെ ഒരു സിനിമയിലെ പ്രതിഫലം കിട്ടാന്‍ ഞാന്‍ 16 സിനിമകള്‍ ചെയ്യണം': രവീണ ടണ്ടന്‍

പണ്ട് ബോളിവുഡില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

90കളില്‍ ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ആവേശമായിരുന്നു രവീണ ടണ്ടന്‍. ഇപ്പോഴും താരത്തിന് ആരാധകര്‍ ഏറെയാണ്. പണ്ട് ബോളിവുഡില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നടന്മാര്‍ക്ക് ഒരു സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിനായി താന്‍ 15-16 സിനിമകള്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു എന്നാണ് താരം പറയുന്നത്.

ആ സമയത്ത് പ്രതിഫലം വളരെ കുറവായിരുന്നു. നടന്മാരേക്കാള്‍ വളരെ കുറവായിരുന്നു നടിമാര്‍ക്ക്. പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമായിരുന്നു. അവര്‍ ഒരു സിനിമയില്‍ നേടുന്നത് എനിക്ക് സമ്പാദിക്കാന്‍ 15- 16 സിനിമകള്‍ ചെയ്യണം. ഞാന്‍ ജനറലൈസ് ചെയ്യുകയല്ല. എന്റെ കാര്യമാണ് പറയുന്നത്. - രവീണ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആ സമയങ്ങളില്‍ ആമിറും സല്‍മാനും സെലക്ടീവായാണ് സിനിമകളില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ നടിമാര്‍ നിരവധി നടന്മാര്‍ക്കൊപ്പം അഭിനയിക്കും. അപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുകയാണെങ്കില്‍ ആ സമയത്ത് എല്ലാവര്‍ക്കും വളരെ കുറച്ച് പൈസയാണ് ലഭിച്ചിരുന്നത്. നിലവില്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നല്ല പരിഗണ ലഭിക്കുന്നുണ്ടെന്നും രവീണ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT