പൃഥ്വിരാജും സുപ്രിയയും, സുപ്രിയ അല്ലിയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാംprit 
Entertainment

അല്ലിയുടെ ചിത്രം പങ്കുവെക്കുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം, ഇന്ന് ലോകമിത് കാണട്ടെ; സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വി

സുപ്രിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ മാത്രമല്ല സിനിമയിലും പൃഥ്വിരാജിന്റെ കരുത്തുറ്റ പിന്തുണയാണ് ഭാര്യ സുപ്രിയ മേനോൻ. ഇപ്പോൾ സുപ്രിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. സുപ്രിയയോടുള്ള പ്രണയം പറഞ്ഞുകൊണ്ടാണ് കുറിപ്പ്. 

ഹാപ്പി ബർത്ത്ഡേ ലവ്, എന്റെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും അതിനെ മറികടക്കാൻ നീ എന്നെ സഹായിച്ചു. എനിക്കറിയാവുന്ന ഏറ്റവും കരുത്തയായ പെൺകുട്ടി,  കര്‍ശനക്കാരിയായ അമ്മ (ഭാര്യയും) എന്റെ ജീവിതത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ശക്തിയും പിന്തുണയും നീയാണ്. ഐ ലവ് യു- പൃഥ്വി കുറിച്ചു. 

മകൾ അല്ലിയ്ക്കൊപ്പം നിൽക്കുന്ന സുപ്രിയയുടെ പഴയ ചിത്രമാണ് താരം പങ്കുവെച്ചത്. സുപ്രിയയ്ക്ക് മകളുടെ ചിത്രം പങ്കുവെക്കുന്നത് ഇഷ്ടമല്ലെന്നും എന്നാൽ ഈ ചിത്രം ലോകം കാണട്ടെയെന്നും താരം കുറിച്ചിട്ടുണ്ട്. അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്നത് നീ ഇഷ്‍ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാം. പക്ഷെ, നിന്റെയും നമ്മുടെ സന്തോഷത്തിന്റേയും എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ത്രോബാക്ക് ചിത്രം ലോകം കാണട്ടെയെന്ന് ഞാൻ വിചാരിച്ചു. ദേശിയ മാധ്യമത്തിൽ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ. വിവാഹശേഷം മാധ്യമ പ്രവർത്തനം ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ നിർമാതാവായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT