സിദ്ധാര്‍ത്ഥും അദിതി റാവുവും ഇന്‍സ്റ്റഗ്രാം
Entertainment

'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു';അദിതിയെ നെഞ്ചോട് ചേര്‍ത്ത് സിദ്ധാര്‍ത്ഥ്

പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാര്‍ത്ഥ് പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയത്.

സമകാലിക മലയാളം ഡെസ്ക്

ക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാര്‍ത്ഥ് പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയത്.

ബ്ലാക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ഫോട്ടോ. 'എന്റെ ജീവിതം. പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം സിദ്ധാര്‍ത്ഥ് കുറിച്ചത്. പിന്നാലെ ആശംസകളുമായി ആരാധകരും എത്തി.

സെപ്റ്റംബര്‍ 16ന് ആയിരുന്നു അദിതിയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹം. 2021ല്‍ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തില്‍ അദിതിയും സിദ്ധാര്‍ത്ഥും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. ശേഷം ഇവര്‍ ലിവിങ് റിലേഷനില്‍ ആണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

2006ല്‍ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം ശൃംഗരം എന്ന സിനിമയിലും അഭിനയിച്ചു. ഇതിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ അദിതി നായികയായി എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT