മക്കൾക്കൊപ്പം സമീറ റെഡ്ഡി ബീച്ചിൽ/ ഫേയ്സ്ബുക്ക് 
Entertainment

'അന്നൊക്കെ ബിക്കിനിയിടുമ്പോൾ ചിന്തിച്ചിരുന്നത് തന്റെ ചെറിയ കുറവുകളെപ്പറ്റി', മക്കൾക്കൊപ്പം ബീച്ചിൽ ആഘോഷിച്ച് സമീറ

ബിക്കിനി അണിഞ്ഞ് മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

പ്രസവശേഷം തന്റെ ശരീരത്തെ ആഘോഷമാക്കുകയാണ് നടി സമീറ റെഡ്ഡി. ശരീരഭാരം വർധിച്ചതിനെക്കുറിച്ചൊന്നുമല്ല മക്കൾക്കൊപ്പമുള്ള നല്ല നിമിഷങ്ങളെക്കുറിച്ചാണ് താരത്തിന്റെ ചിന്ത. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള നിരവധി പോസ്റ്റുകളും ഇതിനോടകം താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ കീഴടക്കുന്നത് മക്കൾക്കൊപ്പമുള്ള ബീച്ചിലെ ആഘോഷ നിമിഷങ്ങളാണ്. 

ബിക്കിനി അണിഞ്ഞ് മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് താരം. പണ്ട് താൻ ബിക്കിനി അണിഞ്ഞിരുന്നപ്പോൾ ശരീരത്തിലെ ചെറിയ കുറവുകളെക്കുറിച്ചുപോലും ബോധവതിയായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ ഇന്ന് മക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ എന്നത്തേക്കാളും സന്തോഷവതിയാണെന്നും സമീറ കുറിക്കുന്നു. അടുത്ത വർഷം ശരീരസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുമെന്നും താരം വ്യക്തമാക്കി. മക്കൾക്കൊപ്പം കടലിൽ കളിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. 

‘പണ്ടൊക്കെ ബീച്ചിൽ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓർക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകൾ പോലും കണ്ടെത്തി അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ബീച്ചിൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ എന്നത്തേക്കാളും സന്തോഷവതിയാണ്. 2021–ൽ  ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്നേഹിക്കണമെന്ന് ഈ നിമിഷങ്ങൾ എന്നെ ഓർമപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങൾ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തിൽ നിങ്ങൾ മനോഹരമാണ്.’ സമീറ കുറിച്ചു. 

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. മുഖത്തെ ആ ചിരിയിൽ നിങ്ങൾ എത്ര സന്തോഷവതിയാണെന്ന് അറിയാമെന്നും അതാണ് സുന്ദരിയാക്കുന്നതെന്നുമാണ് കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍