മോണൽ ​ഗജ്ജർ/ ഫേയ്സ്ബുക്ക് 
Entertainment

'മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു, വേർപിരിയൽ ജീവിതം തകർത്തു'; നടി മോണൽ ​ഗജ്ജർ

വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 2012 ലൂടെയാണ് മലയാളത്തിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ യുവനടനുമായുണ്ടായ പ്രണയ പരാജയം കാരണമാണ് തെന്നിന്ത്യൻ സിനിമ ഉപേക്ഷിച്ചതെന്ന് നടി മോണൽ ​ഗജ്ജർ. നടനുമായി കടുത്ത പ്രണയത്തിലായിരുന്നെന്നും വേർപിരിയൽ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നായിരുന്നു എന്നുമാണ് താരം പറയുന്നത്. ബിഗ് ബോസ് തെലുങ്ക് പതിപ്പിൽ നിന്നും പുറത്തായ താരം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോയില്ല. ഞങ്ങള്‍ പിരിഞ്ഞു. എന്നാൽ ആ വേര്‍പിരിയൽ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. അതോടെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കേണ്ടെന്നു തീരുമാനിച്ചു.’- മോണൽ പറഞ്ഞു. 

ഗുജറാത്തി സ്വദേശിയായ മോണൽ തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ശ്രദ്ധേയയാവുന്നത്. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 2012 ലൂടെയാണ് മലയാളത്തിൽ എത്തുന്നത്. സുധീറായിരുന്നു ചിത്രത്തിലെ നായകൻ. മോണലിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.  തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ പിൻമാറ്റം. 

2012 ല്‍ തെലുങ്ക് ചിത്രം സുഡി​ഗഡുവിലൂടെയാണ്  മോണല്‍ ഗജ്ജര്‍ സിനിമയിലേക്ക് എത്തുന്നത്. ഇത് സൂപ്പർഹിറ്റായതോടെ തമിഴിൽ നിന്നു തെലുങ്കിൽ നിന്ന് മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തി. അഞ്ച് വർഷം അഭിനയത്ത് സജീവമായ താരം പെട്ടെന്ന് സൗത്ത് ഇന്ത്യന്‍ സിനിമകളിൽ നിന്ന് അപ്രത്യക്ഷമായി. 2018 മുതൽ നടി ഗുജറാത്തി സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. അതിനിടെ ഒരു ഹിന്ദി സിനിമയിലും താരം വേഷമിട്ടു. ബിഗ് ബോസ് തെലുങ്ക് നാലാം പതിപ്പിലെ പുതിയ സീസണിലൂടെ നടി വീണ്ടും പ്രേക്ഷക ശ്രദ്ധനേടി. പരിപാടി ഹിറ്റായതോടെ നടിയെ തേടി നിരവധി അവസരങ്ങളാണ് സിനിമാ–സീരിയൽ രംഗത്തുനിന്നും വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21