നടൻ വിജയ് ആന്റണിയുടെ മകൾ മീരയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഒന്നടങ്കം നൊമ്പരമാവുകയാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മീരയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ആത്മഹത്യയേക്കുറിച്ചുള്ള വാക്കുകളാണ്. വിജയ് ആന്റണിക്ക് ഏഴ് വയസുള്ളപ്പോഴാണ് അച്ഛൻ ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തിൽ എത്ര കഷ്ടപ്പാടുവന്നാലും ആത്മഹത്യ ചെയ്യരുത് എന്നാണ് താരം പറയുന്നത്.
‘ജീവിതത്തിൽ നിങ്ങൾക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’- വിജയ് ആന്റണി പറഞ്ഞു.
അച്ഛന്റെ ആത്മഹത്യയെ തുടർന്ന് ജീവിതത്തിലുണ്ടായ കഷ്ടപ്പാടുകൾ അറിയാവുന്നതിനാൽ പല വേദികളിലും അദ്ദേഹം തുറന്നു സംസാരിക്കാറുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിലും താരം വർധിച്ചു വരുന്ന ആത്മഹത്യയെക്കുറിച്ചും അതിന്റെ കാരണങ്ങളേക്കുറിച്ചും വ്യക്തമാക്കിയിരുന്നു.
‘പൈസയുടെ ബുദ്ധിമുട്ടു കൊണ്ടാണ് കൂടുതൽ ആളുകൾക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തിൽ ഏറ്റവുമധികം വിശ്വാസം വച്ചിരുന്ന ഒരാള്‍ ചതിച്ചാൽ ചിലർക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നാം. കുട്ടികളുടെ കാര്യത്തില്‍ പഠനം മൂലമുണ്ടാകുന്ന അധിക സമ്മർദമാണ് കാരണം. കുട്ടികൾ സ്കൂളിൽനിന്നു വന്നു കഴിഞ്ഞാൽ ഉടനെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവര്‍ക്കു ചിന്തിക്കാൻ പോലും സമയം കൊടുക്കുന്നില്ല. കുറച്ചുനേരം അവരെ ചിന്തിക്കാൻ വിടണം.-താരം പറഞ്ഞു.
മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. സഹപ്രവർത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. വിജയ് ആന്റണിയുടേയും ഫാത്തിമയുടേയും മൂത്ത മകളാണ് മീര. ലാര എന്ന മകള്‍ കൂടിയുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates