ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

വിക്രത്തിലെ ചെമ്പൻ വിനോദിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ, ദളപതി 67ൽ ഞാനുണ്ടാകും; ​ഗൗതം മേനോൻ

ചെമ്പൻ വിനോദ് അവതരിപ്പിച്ച ജോസ് എന്ന പൊലീസ് ഓഫിസറായാണ് ​ഗൗതം മേനോൻ എത്തേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും ആരാധകരെ അമ്പരപ്പിക്കാറുണ്ട് ​ഗൗതം മേനോൻ. നിരവധി ശക്തമായ വേഷങ്ങളിലാണ് ​ഗൗതം അഭിനയിച്ചിട്ടുള്ളത്. തന്റെ ആക്റ്റിങ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

സൂപ്പർഹിറ്റായി മാറിയ വിക്രമിലെ പ്രധാന വേഷം ചെയ്യാൻ ലോകേഷ് സമീപിച്ചിരുന്നെന്നും ഡേറ്റ് പ്രശ്നങ്ങളെതുടർന്ന് അഭിനയിക്കാൻ സാധിച്ചില്ലെന്നുമാണ് ​ഗൗതം പറഞ്ഞത്. ചെമ്പൻ വിനോദ് അവതരിപ്പിച്ച ജോസ് എന്ന പൊലീസ് ഓഫിസറായാണ് ​ഗൗതം മേനോൻ എത്തേണ്ടിയിരുന്നത്. എന്തായാലും ലോകേഷിന്റെ പുതിയ ചിത്രത്തിൽ താൻ ഭാ​ഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ​ഗൗതമിന്റെ തുറന്നു പറച്ചിൽ. 

മാസ്റ്ററിനു ശേഷം വിജയിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ദളപതി 67 ലാണ് ​ഗൗതം മേനോൻ എത്തുക. ആക്ഷൻ ത്രില്ലറായി ദളപതി 67ൽ തൃഷ, സാമന്ത, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. ചിത്രത്തില്‍ പ്രതിനായികയായിരിക്കും സാമന്ത. പൊലീസ് വേഷത്തിലാകും നടി എത്തുക. 

പാട്ടുകള്‍ ഇല്ലാത്ത ചിത്രത്തില്‍ മള്‍ട്ടി തീം ട്രാക്കിനായിരിക്കും പ്രാധാന്യം. അനിരുദ്ധ് രവിചന്ദറോ സാം സി എസോ ആയിരിക്കും സംഗീത സംവിധാനം. ആക്‌ഷന് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ദളപതി 67.ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാസ്റ്റര്‍ ഒക്ടോബറില്‍ ആയിരുന്നു ആരംഭിച്ചത്. 'വിക്രമി'ന്റെ അതെ അണിയറപ്രവര്‍ത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT