വന്ദേ ഭാരത് എക്സ്പ്രസ്, ഹരീഷ് പേരടി/ ഫെയ്സ്ബുക്ക് 
Entertainment

'വന്ദേ ഭാരത് 130 കിലോമീറ്റർ വേഗതയിൽ ഓടിയാൽ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും'; ഹരീഷ് പേരടി

ഭരണത്തിന്റെ നിറം എന്തായാലും തനിക്കും തന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം എന്നാണ് ഹരീഷ് പേരടി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് എത്തിയതിനു പിന്നാലെ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമായത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ ഹരീഷ് പേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ്. വന്ദേ ഭാരത് എക്സ്പ്രസ് 130 കിലോമീറ്റർ വേ​ഗത കൈവരിച്ചാൽ താൻ ബിജെപിക്ക് വോട്ടു ചെയ്യും എന്നാണ് താരം പറഞ്ഞത്. ഭരണത്തിന്റെ നിറം എന്തായാലും തനിക്കും തന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. എന്നാൽ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 

ഹരീഷ് പേരടിയുടെ കുറിപ്പ്

എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷേ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും...ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത