ആൻ ഹുയി ഫെയ്സ്ബുക്ക്
Entertainment

ഐഎഫ്എഫ്കെ: ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രശസ്ത സംവിധായിക ആൻ ഹുയിക്ക്

1979ല്‍ സംവിധാനം ചെയ്ത ദ് സീക്രറ്റ് ആണ് ആദ്യ ചിത്രം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 29-ാമത് ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമ്മാതാവും നടിയുമായ ആൻ ഹുയിക്ക്. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 13ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

29-ാമത് ഐഎഫ്എഫ്കെയിൽ ആൻ ഹുയിയുടെ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കും. ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിൾ, എയ്റ്റീൻ സ്പ്രിങ്സ്, എ സിമ്പിൾ ലൈഫ്, ദ് പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓൺട് എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലെ വനിത സംവിധായികമാരിൽ പ്രധാനിയായ ആൻ ഹുയി ഹോങ്കോങ് നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളിലൊരാളാണ്.

2020 ൽ നടന്ന 77-ാമത് വെനീസ് ചലച്ചിത്ര മേളയിൽ ആയുഷ്കാല സംഭാവനയ്ക്കുള്ള ​ഗോൾഡൻ ലയൺ പുരസ്കാരം നേടിയിരുന്നു. 1997 ലെ 47-ാമത് ബെർലിൻ ചലചിത്ര മേളയിൽ ബെർലിനാലെ കാമറ പുരസ്‌കാരം, 2014 ലെ 19-ാമത് ബുസാൻ മേളയിൽ ഏഷ്യൻ ഫിലിം മേക്കർ ഓഫ് ദ് ഇയർ അവാർഡ്, ന്യൂയോർക്ക് ഏഷ്യൻ ചലച്ചിത്രമേളയിൽ സ്റ്റാർ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിങ്ങനെ മുൻനിര മേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ആൻ ഹുയിക്ക് ലഭിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടുകാലമായി ഹോങ്കോങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ആവിഷ്‌കാരങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ് ആൻ ഹുയി. ഹോങ്കോങ് ഫിലിം അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആറു തവണ നേടിയ ഏക ചലച്ചിത്രപ്രതിഭയാണ് ആൻ ഹുയി. 1979ല്‍ സംവിധാനം ചെയ്ത ദ് സീക്രറ്റ് ആണ് ആദ്യ ചിത്രം. തുടര്‍ന്ന് 26 ഫീച്ചര്‍ സിനിമകളും രണ്ട് ഡോക്യുമെന്ററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ ആന്‍ ഹുയിയുടെ സിനിമകള്‍ മുന്‍നിര ചലച്ചിത്രമേളകളില്‍ ഇടംപിടിച്ചിരുന്നു. ബോട്ട് പീപ്പിള്‍ (1982), സോങ് ഓഫ് എക്‌സൈല്‍ (1990) എന്നിവ കാന്‍ ചലച്ചിത്രമേളയിലും സമ്മര്‍ സ്‌നോ (1995), ഓര്‍ഡിനറി ഹീറോസ് (1999) എന്നിവ ബെര്‍ലിന്‍ ചലച്ചിത്രമേളയിലും എ സിമ്പിള്‍ ലൈഫ്(2011), ദ് ഗോള്‍ഡന്‍ ഇറ (2014) എന്നിവ വെനീസ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. 2009 മുതലാണ് ഐഎഫ്എഫ്കെയിൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഏർപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT