ലോകേഷ് കനകരാജ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

ലിയോ വിഡിയോ പോസ്റ്റ് ചെയ്തു, ആ ഫെയ്സ്ബുക്ക് അക്കൗണ്ട് തന്റേതല്ലെന്ന് ലോകേഷ് 

ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ലോകേഷ് വിശദീകരണവുമായി എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തനിക്ക് ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും മാത്രമാണ് അക്കൗണ്ട് ഉള്ളതെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ലോകേഷ് വിശദീകരണവുമായി എത്തിയത്. 

ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും മാത്രമാണ് ഞാനുള്ളത്. മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊന്നും ഞാന്‍ ഉപയോഗിക്കുന്നില്ല. അത്തരം അക്കൗണ്ടുകള്‍ ഒഴിവാക്കാനും അണ്‍ഫോളോ ചെയ്യാനും നിങ്ങള്‍ മടിക്കേണ്ട.- എന്നാണ് ലോകേഷ് എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ലോകേഷിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ലിയോയിലെ രം​ഗങ്ങൾ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ രം​ഗങ്ങൾ ചെറിയ വിഡിയോകളാക്കി പങ്കുവെക്കുകയായിരുന്നു. പിന്നാലെ സംവിധായകന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് വാർത്തകൾ വന്നു. ലോകേഷ് കനകരാജ് എന്ന് പേരിലുണ്ടായിരുന്ന അക്കൗണ്ട് ഇപ്പോൾ വൈറൽ യോ​ഗ എന്ന പേരിലേക്ക് മാറി. അഞ്ച് ലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് ഈ അക്കൗണ്ടിലുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT