Imtiaz Ali വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വെറുമൊരു സം​ഗീത സംവിധായകൻ അല്ല, ഞാനാദ്യമായി സിനിമ ചെയ്തപ്പോഴും അദ്ദേഹം എന്നെ വിശ്വസിച്ചു'; റഹ്മാനെക്കുറിച്ച് ഇംതിയാസ് അലി

ബാക്ഗ്രൗണ്ട് മ്യൂസിക്കും അദ്ദേഹം തന്നെയാണ് ചെയ്യുക.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളാണ് ഇംതിയാസ് അലി. ഹൈവേ, ജബ് വി മെറ്റ്, തമാശ, റോക്ക് സ്റ്റാര്‍ എന്നിങ്ങനെ മറക്കാനാകാത്ത ഒരുപിടി സിനിമകള്‍ അദ്ദേഹം ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. ഇംതിയാസിന്റെ നിരവധി സിനിമകൾക്ക് എ ആർ റഹ്മാൻ ആയിരുന്നു സം​ഗീത സംവിധാനം ഒരുക്കിയത്. ഈ ​ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ എ ആർ റഹ്മാനെക്കുറിച്ച് ഇംതിയാസ് അലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

എ ആര്‍ റഹ്മാനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് ഇംതിയാസ് പറയുന്നു. എന്റെ സിനിമയില്‍ അദ്ദേഹം സംഗീതം നല്‍കിയ പാട്ടുകള്‍ക്ക് പുറമേ, സിനിമയുടെ മറ്റ് ഭാഗങ്ങള്‍ക്കായി എനിക്ക് അയച്ചു തരുന്ന സംഗീതം എന്നെ വലിയരീതിയില്‍ സ്വാധീനിക്കാറുണ്ട്. സിനിമയോടൊപ്പം റഹ്മാന്‍ സാര്‍ ഉണ്ടാകും.

ബാക്ഗ്രൗണ്ട് മ്യൂസിക്കും അദ്ദേഹം തന്നെയാണ് ചെയ്യുക. ഒരു മ്യൂസിക്കും ഇല്ലാത്ത ഭാഗങ്ങളിലും അദ്ദേഹം ഒരു കൊളാബറേറ്ററാണ്. വെറുമൊരു സംഗീത സംവിധായകന്‍ മാത്രമല്ല. അദ്ദേഹം ആ സിനിമയിലെ വലിയൊരു കൊളാബറേറ്ററാണ്. ഞാനാദ്യമായി സിനിമ ചെയ്തപ്പോഴും എ ആര്‍ റഹ്മാന്‍ സാര്‍ എന്നില്‍ വിശ്വസിച്ചു. അതൊരു ഭാഗ്യമാണ്, ഇംതിയാസ് പറയുന്നു.

ഒരു ട്രാക്ക് കൊടുക്കാമെന്ന് പറഞ്ഞ് വെറുതെ എന്തെങ്കിലും ചെയ്യുകയല്ല എആര്‍ റഹ്‌മാന്‍ ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ സംഗീതം തന്റെ തിരക്കഥയിലും ഒരു മാറ്റം കൊണ്ട് വരാന്‍ ഇന്‍സ്പയര്‍ ചെയ്യാറുണ്ടെന്നും ഇംതിയാസ് അലി കൂട്ടിച്ചേര്‍ത്തു. അതാണ് തനിക്ക് കിട്ടിയ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമയില്‍ പകരക്കാരില്ലാത്ത ഇതിഹാസമാണ് എ ആര്‍ റഹ്മാന്‍. മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച റഹ്മാന്‍ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങളാണ് സംഗീതാസ്വാദകര്‍ക്ക് നല്‍കിയിട്ടുള്ളത്.

Cinema News: Director Imtiaz Ali talks about A R Rahman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആര്‍: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടര്‍മാര്‍, 9,06,211 പേര്‍ പുറത്ത്

'ഒരു പൊലീസ് സന്നാഹവും വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും, ഞാനും ഇവിടെ തന്നെ കാണും'; പ്രതിഷേധം തള്ളി ആരോഗ്യ മന്ത്രി

പനിക്ക് കഞ്ഞി? ആന്റിബയോട്ടിക് മരുന്നാണെങ്കിൽ ഡയറ്റ് പ്രത്യേകം

ടൈൽസിലെ കറകൾ കളയാൻ ഈ ട്രിക്കുകൾ പ്രയോ​ഗിക്കൂ

ചികിത്സയിലുള്ള പൂര്‍ണ ഗര്‍ഭിണി കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയെന്ന് ആരോപണം

SCROLL FOR NEXT