'നീ പുഴുത്ത് നരകിച്ചേ ചാകൂ; പുഴുങ്ങിയ ചേമ്പ് വായിലിട്ട പോലെ സംസാരം; നിന്റെ അന്ത്യം ഞങ്ങള്‍ കാണും'; നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ!

അവിടെയുള്ള അമ്മമാരുടെ കണ്ണുനീര്‍ വീഴ്ത്തിയ നിങ്ങള്‍ പുഴുത്തു നരകിച്ചേ ചാകൂ
Neena Kurup, Lakshmipriya
Neena Kurup, Lakshmipriyaഇന്‍സ്റ്റഗ്രാം
Updated on
2 min read

താരസംഘടന അമ്മയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി ഭാരവാഹികള്‍ക്കിടയില്‍ വാക് പോര്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്‌സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിലാണ് തര്‍ക്കം. ഇരുവരുടേതുമെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നീന കുറുപ്പിനെ രൂഷമായ ഭാഷയിലാണ് ലക്ഷ്മിപ്രിയ വിമര്‍ശിക്കുന്നത്.

Neena Kurup, Lakshmipriya
'രാത്രി 11 മണി കഴിഞ്ഞിട്ടും സെറ്റിൽ ഭക്ഷണമെത്തിയില്ല; എന്റെ മറുപടി കേട്ട് എല്ലാവരും ഞെട്ടി'

കഴിഞ്ഞ ദിവസം നടന്ന കുടുംബസംഗമത്തിലെ പരിപാടിയെ ചൊല്ലിയാണ് തര്‍ക്കമെന്നാണ് ശബ്ദസന്ദേശത്തില്‍ നിന്നും മനസിലാകുന്നത്. നീന കുറിപ്പിനെ പുഴുത്തു ചാകുമെന്ന് ലക്ഷ്മിപ്രിയ ശപിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. താന്‍ കോര്‍ഡിനേറ്റ് പരിപാടിയില്‍ പങ്കെടുക്കാനിരുന്ന കുട്ടിയെ നീന കുറുപ്പ് സ്റ്റേജില്‍ കയറാന്‍ അനുവദിക്കാതിരുന്നതാണ് ലക്ഷ്മിയെ ചൊടിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

Neena Kurup, Lakshmipriya
ഗര്‍ഭകാലത്ത് അവര്‍ ചെയ്തത് പൊറുക്കില്ല, മറക്കില്ല; ജീവിച്ചിരിക്കുന്നതിന് കാരണം അച്ഛനും അമ്മയും; തുറന്നു പറഞ്ഞ് മേഘന രാജ്

''നീന കുറുപ്പേ മാഡം, നിങ്ങള്‍ എത്ര വലിയ സ്ത്രീയാണെങ്കിലും നിങ്ങള്‍ക്ക് ഒരുപാട് പേരുടെ ശാപമുണ്ടാകും. ഗതി കിട്ടാതെ നരകിച്ച് നരകിച്ചേ നിങ്ങള്‍ ചാകൂ. ഞാന്‍ എഴുതി വച്ച് തരാം. ഇതിന്റെ പേരില്‍ നിങ്ങള്‍ എനിക്കെതിരെ പരാതി കൊടുത്താലും എന്ത് കോപ്പ് ചെയ്താലും എനിക്കൊരു പുല്ലുമില്ല. ഞങ്ങളുടെ ഡാന്‍സ് കഴിഞ്ഞ് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷന്‍ ഷോയുള്ളത്. എനിക്കറിയാമല്ലോ. ഞാനും കോഡിനേറ്ററല്ലേ. കോസ്റ്റിയും ഇട്ടു നിന്ന കൊച്ചിനെ സ്‌റ്റേജില്‍ കയറ്റാന്‍ നിങ്ങള്‍ സമ്മതിച്ചില്ല. എന്നിട്ട് എന്തായി? എന്തെങ്കിലും ഒരു കാര്യത്തിന് മാന്യമായി സ്‌റ്റേജില്‍ കയറാനോ വിളക്കു കത്തിക്കുന്നിടത്ത് നില്‍ക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നില്‍ക്കാനോ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ?'' എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

''വേണ്ടാ വേണ്ടാന്ന് ഞാന്‍ വിചാരിച്ചതാണ്. നിങ്ങളെന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പരിപാടി സ്ഥലത്ത് കാണിച്ചത്. നിങ്ങള്‍ എന്ത് പന്ന സ്ത്രീയാണ്. നിങ്ങളൊരു സ്ത്രീ തന്നെയാണോ? സ്ത്രീയെന്ന് പറഞ്ഞാല്‍ കുറച്ചുകൂടി മാന്യത വേണം. സ്ത്രീകള്‍ക്ക് തന്നെ അപമാനമാണ് നിങ്ങള്‍. വിഷം ആണ് നിങ്ങള്‍. ഈ സംഘടനയിലെ വിഷമാണ് നിങ്ങള്‍. പാവം ആ കൊച്ച് പരിപാടിക്കായി ഒരുങ്ങി നിന്നതാണ്. എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ പരിപാടി. അസൂയ കൊണ്ട് മാത്രമാണ്. എന്നെ അറിയിക്കാനുള്ള സമയം പോലും ആ കൊച്ചിന് നിങ്ങള്‍ കൊടുത്തിട്ടില്ല. നിങ്ങളെന്താ മാനത്തൂന്ന് പൊട്ടി വീണതോ. നിങ്ങളുടെ തലയ്ക്ക് മുകൡലൂടെയാണ് അമ്മ എന്ന സംഘടനയിലെ 504 അംഗങ്ങളുടെ കാര്യങ്ങളെല്ലാം പോകുന്നത്.'' എന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്.

നിങ്ങളെക്കൊണ്ട് സമാധാനം പറയിപ്പിക്കും. ഇലക്ഷന് മുമ്പ് നിങ്ങള്‍ ഓടി നടന്ന് എല്ലാവരോടും പറഞ്ഞില്ലേ ലക്ഷ്മിപ്രിയയ്ക്ക് വോട്ട് ചെയ്യരുതെന്ന്. എന്റെ പക്കല്‍ തെളിവ് സഹിതമുണ്ട്. എനിക്കത് പുല്ലാണ്. ഈശ്വരനാണ് നീനാക്കുറുപ്പ് അല്ല ലക്ഷ്മി പ്രിയയുടെ ജാതകം എഴുതുന്നത്. നീനാക്കുറിപ്പുന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്തെന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്.

ഞങ്ങള്‍ ഇത്ര ആളുകളുടെ ശാപം നിങ്ങള്‍ക്ക് ഉണ്ടാകും. ഞങ്ങളുടെ പരിപാടിയെ എങ്ങനെ ബാധിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയില്ല. നിങ്ങളുടെ പരിപാടിയ്ക്ക് ഞാനാണ് ഒരു ആര്‍ട്ടിസ്റ്റിനെ തടസ്സപ്പെടുത്തി പിടിച്ചു വച്ചിരുന്നെങ്കിലോ. നിങ്ങ്ള്‍ ചെയ്തത് ഒട്ടും മര്യാദയല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടെങ്കില്‍ ചികിത്സ എടുക്കണമെന്നും ലക്ഷ്മി പ്രിയ പറയുന്നു. സ്റ്റേജില്‍ കയറാത്തതിന്റെ പേരില്‍ ആ കുഞ്ഞിനെ എല്ലാവരും ചീത്ത പറഞ്ഞപ്പോള്‍ അവള്‍ കരഞ്ഞു കൊണ്ട് എനിക്ക് വോയ്‌സ് മെസേജ് അയച്ചു. ഡ്രസ് ചെയ്ത് വന്ന ആ കുട്ടിയെ നിങ്ങള്‍ പിടിച്ചുവച്ചുവെന്നും അവര്‍ പറയുന്നു.

നിങ്ങള്‍ ആരാണ് ഇവിടുത്തെ പൊലീസോ, അതോ അമ്മയുടെ പ്രസിഡന്റോ? നമ്മളെല്ലാം കഷ്ടപ്പെടുന്നത് അമ്മ എന്ന കുടുംബത്തിന് വേണ്ടിയാണ്. അവിടെയുള്ള അമ്മമാരുടെ കണ്ണുനീര്‍ വീഴ്ത്തിയ നിങ്ങള്‍ പുഴുത്തു നരകിച്ചേ ചാകൂ. നിന്റെ അന്ത്യം ഞങ്ങള്‍ കാണും. ഇതിന്റെ പേരില്‍ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ലെന്നും ല്ക്ഷ്മി പ്രിയ പറയുന്നു.

''നിങ്ങള്‍ക്ക് എന്ത് കഴിവുണ്ട്? മറ്റുള്ളവരുടെ മേത്ത് കുതിര കയറാനല്ലാതെ നിനക്ക് എന്ത് അറിയാം? നിങ്ങള്‍ ആരാണ് ഒരു വലിയ നടിയാണോ? നിങ്ങള്‍ക്ക് എങ്ങനെയാണ് 'അമ്മ'യില്‍ മെമ്പര്‍ഷിപ്പ് കിട്ടിയത് എന്ന് പോലും എനിക്കറിയില്ല. നിങ്ങള്‍ക്ക് ദൈവാനുഗ്രഹം കൊണ്ട് സിനിമയില്‍ വരാന്‍ പറ്റി എന്നല്ലാതെ ഒരു സ്‌പെഷാലിറ്റിയും ഇല്ല . നിങ്ങള്‍ക്ക് നന്നായി സംസാരിക്കാന്‍ പോലും അറിയില്ല. വായില്‍ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും ആര്‍ക്കും മനസ്സിലാവില്ല'' എന്നും ലക്ഷ്മിപ്രിയ പറയുന്നു.

ലക്ഷ്മിപ്രിയയ്ക്ക് നീന കുറുപ്പ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ലക്ഷ്മിപ്രിയ പറഞ്ഞത് അമ്മ എന്ന സംഘടനയുടെ അന്തസ്സിന് ചേരാത്തതാണ്. മറുഭാഗത്ത് എന്ത് പ്രശ്‌നമുണ്ടെങ്കിലും പരാതി നല്‍കുകയാണ് വേണ്ടത്. പരാതി ഈ ഗ്രൂപ്പില്‍ അവതരിപ്പിക്കേണ്ടത് ഈ രൂപത്തിലല്ല. നിന്റെ സംസാരത്തിലൂടെ മറ്റ് 16 പേരെക്കൂടി മോശക്കാരിയാക്കിയെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നുമാണ് നീന കുറുപ്പ് പറയുന്നത്.

Summary

Lakshmipriya and Neena Gupta fights over AMMA program. Audio message gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com