മൗനി റോയ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

9 ദിവസമായി ആശുപത്രിയിൽ, സുഖം പ്രാപിച്ചുവരുന്നു: ആരോ​ഗ്യവിവരം പങ്കുവച്ച് മൗനി റോയ്

9 ദിവസമായി ആശുപത്രിയിലായിരുന്നു എന്നാണ് താരം കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലിവിഷൻ രം​ഗത്തിലൂടെ എത്തി ബോളിവുഡ് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മൗനി റോയ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് മൗനി പങ്കുവച്ച കുറിപ്പാണ്. 9 ദിവസമായി ആശുപത്രിയിലായിരുന്നു എന്നാണ് താരം കുറിച്ചത്. 

ആശുപത്രിയിൽ നിന്ന് ഇപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തിയും ആരോ​ഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നുണ്ട്. തന്റെ ഡോക്ടർമാർക്കും സുഹൃത്തുക്കൾക്കും ഭർത്താവ് സൂരജ് നമ്പ്യാ‌ർക്കും നന്ദി പറയാനും താരം മറന്നില്ല. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

9 ദിവസം ആശുപത്രിയില്‍. ഞാന്‍ ഇതുവരെ അനുഭവിക്കാത്ത അത്ര ആഴത്തിലുള്ള നിശ്ചലത എന്നെ തളര്‍ത്തിയിരിക്കുന്നു. ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തി എന്നറിയിക്കാന്‍ സന്തോഷമുണ്ട്. വളരെ പതുക്കെയാണെങ്കിലും ഭേദമായി വരുന്നു. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതമാണ് വലുത്. എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എനിക്കു വേണ്ടി സമയം ചെലവഴിച്ച പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു. സൂരജ് നിങ്ങളെപ്പോലെ മറ്റാരുമില്ല.- മൗനി റോയ് കുറിച്ചു. നിരവധി പേരാണ് മൗനിയ്ക്ക് രോ​ഗമുക്തി ആശംസിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം

SCROLL FOR NEXT