ജാനെ ജാന്‍, കറി ആന്റ് സയനൈഡ് എന്നിവയുടെ പോസ്റ്റര്‍ NETFLIX
Entertainment

ജാനെ ജാന്‍ മുതല്‍ കറി ആന്റ് സയനൈഡ് വരെ; 2023ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ഷോകള്‍, പട്ടിക ഇതാ

2023ല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ സിനിമ ജാനെ ജാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2023ല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ സിനിമ ജാനെ ജാന്‍. സുജോയ് ഘോഷ് സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ കണ്ടത് ഇന്ത്യയില്‍ നിന്നുള്ള 2.02 കോടി പേരാണ്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ആണ് രണ്ടാം സ്ഥാനത്ത്. 1.6 കോടി വ്യൂസ് ആണ് ചിത്രത്തിന് ലഭിച്ചത്. വിശാല്‍ ഭരദ്വാജിന്റെ കുഫിയ ആണ് മൂന്നാം സ്ഥാനത്ത്.

2023ല്‍ 1.2 കോടി ആളുകളാണ് നെറ്റ്ഫ്‌ളിക്‌സില്‍ ഈ ചിത്രം കണ്ടത്. ഒഎംജി 2, ലസ്റ്റ് സ്‌റ്റോറീസ് 2, ഡ്രീം ഗേള്‍ 2, ഡോക്യുമെന്ററി വിഭാഗത്തിലുള്ള കറി ആന്റ് സയനൈഡ് എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു ഷോകള്‍. സീരീസില്‍ ഭോപ്പാല്‍ വിഷവാതക ദുരന്തത്തെ പശ്ചാത്തലമാക്കി ചെയ്ത ദി റെയില്‍വേ മെന്‍ ആണ് പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ടത്. 2023ല്‍ 1.06 കോടി വ്യൂസ് ആണ് സീരീസിന് ലഭിച്ചത്. കൊഹ്‌റ, ഗണ്‍ ആന്റ് ഗുലാബ്‌സ്, കാലാ പാനി എന്നിവയാണ് തൊട്ടുപിന്നില്‍. 2023ല്‍ സിനിമയും സീരീസുമെല്ലാം അടക്കം ഇന്ത്യയില്‍ നിന്ന് 100 കോടിയില്‍പ്പരം വ്യൂസ് ലഭിച്ചതായും നെറ്റ്ഫ്‌ളിക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വ്യൂവര്‍ഷിപ്പ് ഡേറ്റയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023ന്റെ രണ്ടാം പകുതിയില്‍ ആഗോളതലത്തില്‍ നെറ്റ്ഫ്‌ളിക്‌സിലെ സിനിമ, സീരീസ് അടക്കമുള്ള ഷോകള്‍ കാണാന്‍ 9000 കോടി മണിക്കൂറുകളാണ് പ്രേക്ഷകര്‍ ചെലവഴിച്ചത്. ഇംഗ്ലീഷ് ഷോകള്‍ക്കൊപ്പം ഇതര ഭാഷയിലുള്ള ഷോകള്‍ക്കും പ്രേക്ഷകര്‍ വര്‍ധിച്ചിട്ടുണ്ട്. മൊത്തം വ്യൂസില്‍ മൂന്നില്‍ ഒരു ഭാഗം പ്രേക്ഷകര്‍ ഇത്തരം ഷോകള്‍ കാണാനാണ് ചെലവഴിച്ചത്. കൊറിയന്‍, ജപ്പാനീസ്, സ്പാനീഷ് ഷോകള്‍ക്കാണ് പ്രേക്ഷകര്‍ വര്‍ധിച്ചത്. ആഗോളതലത്തില്‍ Wednesday, Red Notice, Squid Game എന്നിവ കാണാനാണ് ഏറ്റവുമധികം ആളുകള്‍ താത്പര്യം കാണിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?