Homebound എക്സ്
Entertainment

ഓസ്‌കറിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു; നോമിനേഷന്‍ പട്ടികയില്‍ നിന്ന് 'ഹോംബൗണ്ട്' പുറത്ത്

ഹോംബൗണ്ട്' റിലീസിന് മുന്‍പെ തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പരിഗണനയില്‍ ഇന്ത്യയ്ക്ക് നിരാശ. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും ഇന്ത്യന്‍ ചിത്രം ഹോംബൗണ്ട് പുറത്ത്. ഇതോടെ ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നീരജ് ഗയ്വാന്‍ സംവിധാനം ചെയ്ത് കരണ്‍ ജോഹര്‍ നിര്‍മ്മിച്ച സിനിമ 'ഹോംബൗണ്ട്' റിലീസിന് മുന്‍പെ തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാല്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷനുകളില്‍ അഞ്ച് സിനിമകള്‍ ആണ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ദി സീക്രട്ട് ഏജന്റ് (ബ്രസീല്‍), ഇറ്റ് വോസ് ആന്‍ ആക്സിഡന്റ് (ഫ്രാന്‍സ്), സെന്റിമെന്റല്‍ വാല്യൂ (നോര്‍വേ), സിരാറ്റ് (സ്‌പെയ്ന്‍), ദി വോയ്‌സ് ഓഫ് ഹിന്ദ് രാജാബ് (ടുനീഷ്യ) എന്നിവയാണ് പട്ടികയിലുള്ള സിനിമകള്‍.

അതേസമയം, ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിച്ച ചിത്രത്തില്‍ ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപൂര്‍ എന്നിര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹോംബൗണ്ട് ഇന്ത്യയിലെ ബോക്‌സ് ഓഫീസുകളിലും നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നല്ല. ചിത്രത്തിലെ പ്രധാന താരങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും താഴ്ന്ന ഓപ്പണിങ് ഡേ കളക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റുവലുകളിലെല്ലാം പ്രദര്‍ശിപ്പിച്ചതിന് ശേഷം സെപ്റ്റംബര്‍ 26 നാണ് സിനിമ തിയറ്ററുകളിലെത്തിയത്.

India’s entry Homebound out of 98 Oscars 2026 race

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT