Indrajith Sukumaran ഫയല്‍
Entertainment

രണ്ട് മക്കളേയും പ്ലാന്‍ ചെയ്ത് ഒരേസമയം ലോഞ്ച് ചെയ്തതാണോ എന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ട്; സംഭവിച്ചത് എന്തെന്ന് ഇന്ദ്രജിത്ത്

പലരും അമ്മയോട് ചോദിച്ചിട്ടുണ്ട്, പ്ലാന്‍ ചെയ്ത് രണ്ടു പേരേയും ഒരേസമയം ലോഞ്ച് ചെയ്തതാണോ എന്നൊക്കെ

സമകാലിക മലയാളം ഡെസ്ക്

തന്റേയും സഹോദരന്‍ പൃഥ്വിരാജിന്റേയും തുടക്കം ഒരേ സമയത്തായത് പ്ലാനിങ് ആയിരുന്നില്ലെന്ന് ഇന്ദ്രജിത്ത്. രണ്ട് മക്കളേയും പ്ലാന്‍ ചെയ്ത് ഒരുമിച്ച് ലോഞ്ച് ചെയ്തതാണോ എന്ന് പലരും അമ്മയോട് ചോദിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്തിന്റെ പ്രതികരണം.

''കുടുംബത്തിലെ എല്ലാവരും സിനിമയിലാണ്. സിനിമയുമായി അത്രയും അടുത്തു നില്‍ക്കുന്ന കുടുംബം എന്ന നിലയില്‍ സ്വാഭാവികമായും അതിനോട് പ്രത്യേക താല്‍പര്യം കാണുമല്ലോ. അച്ഛനും അമ്മയും ഡോക്ടറാണെങ്കില്‍ കുട്ടിയും ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നത് പോലെ. സിനിമ കുടുംബത്തിന്റെ ഭാഗമായിരുന്നു. അത് വേറൊരു ലോകം പോലെ കാണാതെ നമ്മുടെ സ്വന്തം ലോകം എന്ന രീതിയിലാണ് കുട്ടിക്കാലം മുതല്‍ കണ്ടിരുന്നത്.'' ഇന്ദ്രജിത്ത് പറയുന്നു.

''അച്ഛന്റെ കൂടെ സിനിമാ സെറ്റിലേക്ക് പോവുമായിരുന്നു. വീട്ടിലേക്ക് സംവിധായകനും നടന്മാരും വരുന്നു. ഞങ്ങളെ കുട്ടിക്കാലം മുതലേ പരിചയമുണ്ട്. കുടുംബം പോലെയായിരുന്നു. അതുകൊണ്ട് ഒരുനാള്‍ ഇതിലേക്ക് വന്നു വീണേക്കാം എന്നൊരു ചിന്തയുണ്ടായിരുന്നു. പക്ഷെ പ്ലാനിങൊന്നുമില്ലാതെയാണ് സിനിമയിലേക്ക് വന്നത്. സാന്ദര്‍ഭികമായി ഞാനും പൃഥ്വിയും ഏകദേശം ഒരേ സമയത്താണ് ആദ്യ സിനിമ ചെയ്യുന്നത്.''

പലരും അമ്മയോട് ചോദിച്ചിട്ടുണ്ട്, പ്ലാന്‍ ചെയ്ത് രണ്ടു പേരേയും ഒരേസമയം ലോഞ്ച് ചെയ്തതാണോ എന്നൊക്കെ. അങ്ങനൊരു സംഭവമേയില്ല. പൃഥ്വി ഓസ്‌ട്രേലിയയില്‍ നിന്നും അവധിക്ക് വന്നപ്പോഴാണ് രഞ്ജിയേട്ടന്റെ സിനിമയെക്കുറിച്ച് സംസാരിക്കുന്നതും ചെയ്യുന്നതും. സമാന്തരമായി ഞാന്‍ ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. രണ്ട് സിനിമയുടേയും റിലീസ് വൈകി. രണ്ടും റിലീസാകുന്നത് ഒരേസമയത്തായി. സാന്ദര്‍ഭികമായി സംഭവിച്ചതാണ്. സിനിമയില്‍ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യാനാകില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു.

Indrajith Sukumaran about his and Prithviraj's parallel debuts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT