ഒരു ബാര്‍ബറിന്റെ കഥ പോസ്റ്റർ 
Entertainment

ഹിറ്റ്ലറായി ഇന്ദ്രൻസ്, 'ഒരു ബാര്‍ബറിന്റെ കഥ' പോസ്റ്റർ

ഹിറ്റ്ലറിന്റെ ലുക്കിൽ നിൽക്കുന്ന ഇന്ദ്രൻസാണ് പോസ്റ്ററിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വേച്ഛാധിപതി അഡോൾഡ് ഹിറ്റ്ലറായി ഇന്ദ്രൻസ് എത്തുന്നു. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വചിത്രത്തിലൂടെ താരം ഹിറ്റ്ലറാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നു. ഹിറ്റ്ലറിന്റെ ലുക്കിൽ നിൽക്കുന്ന ഇന്ദ്രൻസാണ് പോസ്റ്ററിലുള്ളത്. 

ഒരു ഏകാധിപതി എത്തുന്നു, ഒരു ബാര്‍ബറിന്റെ കഥ എന്ന അടിക്കുറിപ്പിലാണ് താരം പോസ്റ്റർ പങ്കുവെച്ചത്. ഹിറ്റ്ലറുടെ ഹെയര്‍സ്‌റ്റൈലും മീശയുമായി നാസി സല്യൂട്ട് ചെയ്യുന്ന ഇന്ദ്രൻസാണ് ചിത്രത്തിൽ. 

ഷനോജ് ആർ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണ്. ഷനോജ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് ഈണമൊരുക്കുന്നത് ബിജിബാല്‍ ആണ്. രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം