സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രൻസും അന്തരിച്ച നടൻ സലിം കുമാറും. ഇപ്പോഴിതാ സലിം കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലുള്ള മറ്റു സുഹൃത്തുക്കളേക്കാളും സലിം കുമാർ തനിക്ക് വ്യത്യസ്തനായിരുന്നുവെന്ന് ഇന്ദ്രൻസ് പറയുന്നു.
"സിനിമയിലുള്ള മറ്റുള്ളവരേക്കാളും എനിക്ക് കുറച്ച് വ്യത്യാസമുള്ള കൂട്ടുകാരൻ ആയിരുന്നു സലിം. ഒരു സെറ്റിൽ ചെന്നാലും ആ സിനിമയെക്കുറിച്ച് ആയിരിക്കില്ല നമ്മൾ സംസാരിക്കുന്നത്. നമ്മൾ പ്രതീക്ഷിക്കാത്ത മാസികകളൊക്കെയാണ് സലിം വായിക്കുന്നത്. അങ്ങനെ വായിച്ചിട്ട് എന്നോട് വന്ന് പറയും.
അപൂർവമായിട്ടുള്ള മാസികകൾ പോലും സലിം വാങ്ങി വായിക്കും. പിന്നെ സലിമിന് പറയാൻ കുറേ കഥകളുണ്ടാകും. കഥ പറയുന്നതിന് മുൻപേ സലിം ചിരിക്കും. ചിരിച്ചിട്ട് കഥ പറയും. കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല. അങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഒരു വ്യക്തിയാണ്.
ഇങ്ങനെയൊന്നുമല്ല, അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു. ആരോഗ്യം അനുവദിച്ചിരുന്നെങ്കിൽ വേറെ രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തേനെ. അഭിനയത്തിന് അപ്പുറത്തേക്ക് സിനിമയെക്കുറിച്ചോ, നാടിനെക്കുറിച്ചോ ഒക്കെ ചിന്തിക്കുന്ന ഒരാളാണ്".- മൈൽസ്റ്റോൺ മേക്കേഴ്സിനോട് ഇന്ദ്രൻസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates