ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന "ജമാലിൻ്റെ പുഞ്ചിരി തിയറ്ററിലേക്ക്. ജൂൺ ഏഴ്ന് ചിത്രം തിയറ്ററിലെത്തും. ജമാൽ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. സോഷ്യൽ ക്രൈം ത്രില്ലറായി എത്തുന്ന ചിത്രം വിക്കി തമ്പിയാണ് സംവിധാനം ചെയ്യുന്നത്.
ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യൂ, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചിത്രം ക്രിയേഷൻസിൻ്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്. ഗാനരചന- അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, സംഗീതം - പശ്ചാത്തല സംഗീതം വർക്കി, ഛായാഗ്രഹണം- ഉദയൻ അമ്പാടി, എഡിറ്റർ- വിപിൻ മണ്ണൂർ, മേക്കപ്പ്- സന്തോഷ്, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, കലാസംവിധാനം- അജയ് ജിഅമ്പലത്തറ, മഹേഷ് മംഗലയ്ക്കൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പ്രകാശ് ആർ നായർ, സജി സുകുമാർ , പ്രൊഡക്ഷൻ കൺട്രോളർ- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ ഡിസൈനർ- ചന്ദ്രൻ പനങ്ങോട്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, സലീഷ് പെരിങ്ങോട്ടുകര, കളറിസ്റ്റ്- രാജേഷ്, സൗണ്ട് മിക്സിംഗ്- ജിയോ പയസ്, ഫിയോക്ക് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates