സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തിലൂടെ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ സുന്ദരിയാണ് പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അശ്വിനി എ. ഇന്ത്യയില്‍ തന്നെ സബ്‌സ്‌ക്രിപ്ഷനിലൂടെ ഏറ്റവും കൂടുതല്‍ പ്രതിമാസ വരുമാനം നേടുന്ന വ്യക്തിയായി അശ്വിനി മാറിയിരുന്നു. പ്രതിമാസം 390 രൂപയായിരുന്നു അശ്വിനിയുടെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ക്കായി സബ്‌സ്‌ക്രൈബേഴ്‌സ് നല്‍കിയിരുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 10000 സബ്‌സ്‌കൈബേഴ്‌സിലെത്തിയതോടെയാണ് അശ്വിനി വാര്‍ത്തകളില്‍ നിറയുന്നത്. പിന്നാലെ ഇത് 26000 വരെ കടക്കുന്ന സാഹചര്യമുണ്ടായി. ഇതോടെ സബ്‌സ്‌ക്രിപ്ഷനില്‍ നിന്നും പര്‍പ്പിളിന്റെ വരുമാനം മാസം ഒരു കോടിയിലും മുകളിലെത്തി. എന്നാല്‍ പര്‍പ്പിളിന്റെ ആരാധകരാകെ നിരാശയിലാണ് ഇപ്പോള്‍.
പര്‍പ്പിളിനെ കാണാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അശ്വിനിയുടെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്നും അപ്രതക്ഷ്യമായിരിക്കുകയാണ്. ഇപ്പോള്‍ പര്‍പ്പിള്‍ ഹാല്‍സിയന്‍ അക്കൗണ്ട് തേടിയെത്തുന്നവരെ കാത്തിരിക്കുന്നത് ക്ഷമിക്കണം ഈ പേജ് ലഭ്യമല്ല, നിങ്ങള്‍ ഫോളോ ചെയ്ത ലിങ്ക് ചിലപ്പോള്‍ തകര്‍ന്നിരിക്കാം, അതല്ലെങ്കില്‍ ഈ പേജ് നീക്കം ചെയ്തിരിക്കാം എന്ന അറിയിപ്പാണ്.
ഇന്‍സ്റ്റഗ്രാമില്‍ 2.85 ലക്ഷം ഫോളോവേഴ്‌സായിരുന്നു പര്‍പ്പിളിനുണ്ടായിരുന്നത്. സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ കണ്ടന്റ് ക്രിയേറ്ററാണ് പര്‍പ്പിള്‍. സിനിമാ താരങ്ങളേയും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരങ്ങളേയും പിന്നിലാക്കിയാണ് സബ്‌സ്‌ക്രിപ്ഷനില്‍ അശ്വിനി വന്‍ നേട്ടം കൊയ്തത്. അതേസമയം സബ്‌സ്‌ക്രിപ്ഷനിലെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളുടെ അഡള്‍ട്ട് സ്വഭാവത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും പര്‍പ്പിള്‍ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates