Babu Antony, Mammootty ഫെയ്സ്ബുക്ക്
Entertainment

'മമ്മൂട്ടി വാള്‍ട്ടറെ കോമഡിയാക്കി, ബാബു ആന്റണി ആയിരുന്നേല്‍ തീ പാറിയേനെ'; വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

മമ്മൂട്ടിയുടെ ആക്ഷനും ഡയലോഗ് ഡെലിവറിയും വരെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

അബിന്‍ പൊന്നപ്പന്‍

2026 ലെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് ചത്താ പച്ച. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. നവാഗതനായ അദ്വൈത് നായര്‍ ഒരുക്കിയ സിനിമ ഡബ്ല്യുഡബ്ല്യുസി ആരാധകരുടെ കഥയാണ് പറയുന്നത്. തീപ്പൊരി ആക്ഷന്‍ രംഗങ്ങളും ഗുസ്തിയുമൊക്കെയായി തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് ചത്താ പച്ച.

ചിത്രത്തില്‍ മമ്മൂട്ടിയുടെ അതിഥി വേഷവുമുണ്ട്. റിലീസിന് മുമ്പ് തന്നെ മമ്മൂട്ടിയുടെ സാന്നിധ്യം വാര്‍ത്തയായി മാറിയിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയാണ് ചത്താ പച്ചയുടെ ഡബ്ല്യുഡബ്ല്യുഇ ലോകത്ത് മമ്മൂട്ടിയെ പ്ലെയ്‌സ് ചെയ്യുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് ഇന്നലെ വിരാമമായി.

പ്രധാന കഥാപാത്രങ്ങളുടെ ആരാധനാപാത്രമായ ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് മമ്മൂട്ടിയുടെ എന്‍ട്രി. തീയേറ്ററുകള്‍ക്ക് തീയിടുന്നതാകും മമ്മൂട്ടിയുടെ എന്‍ട്രിയെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലൊരു പ്രതികരണങ്ങളല്ല ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നന്നും സമ്മിശ്ര പ്രതികരണങ്ങളാണ് മമ്മൂട്ടിയുടെ കാമിയോയ്ക്ക് ലഭിക്കുന്നത്. മോശം കഥാപാത്ര സൃഷ്ടിയാണെന്നാണ് വിമര്‍ശനം. സിനിമയുടെ സ്വഭാവിക ഒഴുക്കിനെ തടയുന്ന തരത്തിലുള്ള, ഫോഴ്‌സ്ഡ് കാമിയോയാണ് മമ്മൂട്ടിയുടേതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. കഥാപാത്രത്തിന്റെ ലുക്കും വിമര്‍ശിക്കപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ ആക്ഷനും ഡയലോഗ് ഡെലിവറിയും വരെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

അതുവരെ ഉണ്ടായിരുന്ന ബില്‍ഡപ്പിനോട് യാതൊരു തരത്തിലും യോജിക്കാത്ത തരത്തിലാണ് സംവിധായകന്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അത്രയും നേരം സിനിമ എന്‍ഗേജിങ് ആക്കി നിര്‍ത്തിയ സംവിധായകന്‍, അക്ഷരാര്‍ത്ഥത്തില്‍ തീയേറ്റര്‍ നിന്നു കത്തേണ്ട സമയത്ത് ആ തീയില്‍ വെള്ളം കോരിയൊഴിച്ചെന്നാണ് കമന്റുകള്‍ പറയുന്നത്. അതേസമയം മമ്മൂട്ടിയ്ക്ക് പകരം മറ്റൊരു താരത്തേയും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മമ്മൂട്ടിയ്ക്ക് ഒട്ടും ചേരുന്ന കഥാപാത്രമായിരുന്നില്ല വാള്‍ട്ടര്‍. അദ്ദേഹത്തിന് പകരം ബാബു ആന്റണിയായിരുന്നുവെങ്കില്‍ ഗംഭീരമായിരുന്നേനെ എന്നാണ് ചിലര്‍ പറയുന്നത്. ആര്‍ഡിഎക്‌സില്‍ ബാബു ആന്റണിയുടെ ഫൈറ്റ് സീന്‍ സിനിമയെ ലിഫ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ വാദം. മമ്മൂട്ടി കോമഡിയാക്കിയ വാള്‍ട്ടര്‍ ബാബു ആന്റണിയായിരുന്നു ചെയ്തിരുന്നതെങ്കില്‍ തീപാറിയേനെ എന്നാണ് അവര്‍ പറയുന്നത്. ഫൈറ്ററായി ബാബു ആന്റണി കൂടുതല്‍ കണ്‍വിന്‍സിങ് ആകുമായിരുന്നുവെന്നും അവര്‍ പറയുന്നു.

ബാബു ആന്റണിയുടെ ലുക്കും, ഓറയുമെല്ലാം ചത്താ പച്ചയുടെ വൈബിനോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഇതെല്ലാം ബാലിശമായ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളുമാണെന്നും ചിലര്‍ പറയുന്നു. രോഗമുക്താനായ ശേഷം അഭിനയിച്ച ചിത്രമെന്ന നിലയില്‍ മമ്മൂട്ടിയുടെ അവശത മനസിലാക്കാന്‍ സാധിക്കുമെന്നും താരത്തിന്റെ ആരാധകര്‍ പറയുന്നു.

Social media is not pleased with Mammootty cameo in Chatha Pacha. Fans suggests Babu Antony would have been far better.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

'എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'; 'മങ്കാത്ത' റീ റിലീസിൽ സംവിധായകൻ വെങ്കട്ട് പ്രഭു

'ആ വാര്‍ത്ത കണ്ട് ശബ്ദിക്കാനാകാതെ ഞാന്‍ നിന്നു'; പത്മരാജന്റെ ഓര്‍മയില്‍ വികാരഭരിതനായി വേണുഗോപാല്‍

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി സിപിഎം നേതാവ്

മധുരക്കൊതി ഇല്ലാതാക്കാൻ 'ചക്കരക്കൊല്ലി'; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

SCROLL FOR NEXT