Irrfan Khan 
Entertainment

കാന്‍സറിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും ഭാര്യയെ പരിചരിക്കുന്ന ഇര്‍ഫാന്‍ ഖാന്‍; വിങ്ങലായി മകന്റെ പോസ്റ്റ്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇർഫാന്‍ ഖാന്‍

Author : സമകാലിക മലയാളം ഡെസ്ക്

നെഞ്ചില്‍ നോവിന്റെ കനല്‍ കോരിയിട്ട് ബാബില്‍ ഖാന്റെ പോസ്റ്റ്. നടന്‍ ഇര്‍ഫാന്‍ ഖാനും ഭാര്യ സുതപയും തമ്മിലുണ്ടായിരുന്ന പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് മകന്റെ പോസ്റ്റ്. കാന്‍സര്‍ അതിന്റെ പീക്കിലെത്തിയിരിക്കുമ്പോഴും ഭാര്യയെ പരിചരിക്കുന്ന ഇര്‍ഫാന്‍ ഖാന്‍ ബാബില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ചിത്രത്തോടൊപ്പം താരം പങ്കുവച്ച കുറിപ്പ് മനസ് കവരുകയാണ്.

''ബാബയുടെ കാന്‍സര്‍ അതിന്റെ ഏറ്റവും അസഹനീയമായ ഘട്ടത്തിലായിരുന്നു. പിന്നാലെ ഓടി നടന്ന് അദ്ദേഹത്തെ പരിചരിക്കുകയായിരുന്ന അമ്മയുടെ കാലില്‍ ആണി രോഗം ബാധിച്ചു. ബാബ തന്റെ ഫോണ്‍ നെറ്റിയില്‍ കെട്ടി വച്ച് ലൈറ്റ് സോഴ്‌സാക്കി മാറ്റിയാണ് അമ്മയുടെ കാലിലെ ആണികള്‍ എടുത്തുമാറ്റിയിരുന്നത്. പ്രണയത്തിന്റെ മൃദുലമായ ചര്‍മത്തിന് മേലുള്ള പരുക്കനായ പ്രതിരോധത്തിന്റെ അടരുകള്‍ അവര്‍ അടര്‍ത്തി മാറ്റുകയായിരുന്നു'' എന്നാണ് ബാബില്‍ ഖാന്റെ പോസ്റ്റ്.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് ഇര്‍ഫാന്‍ ഖാനെ വിലയിരുത്തുന്നത്. 2020 ഏപ്രില്‍ 29നാണ് സിനിമാലോകത്തും ആരാധകഹൃദയങ്ങളിലും ഒരിക്കലും നികത്താനാകാത്തൊരു വിടവ് ബാക്കിവച്ച് ഇര്‍ഫാന്‍ ഖാന്‍ യാത്രയാകുന്നത്. ഹോളിവുഡിലും സാന്നിധ്യം അറിയിച്ച നടനാണ് ഇര്‍ഫാന്‍. 2011 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ ശേഷം നിരവധി ടെലിവിഷന്‍ പരമ്പരകളും മറ്റും ചെയ്താണ് ഇര്‍ഫാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. സലാം ബോംബെയായിരുന്നു ആദ്യ സിനിമ. അംഗ്രേസി മീഡിയമാണ് ഇര്‍ഫാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Babil Khan shares photos of Irrfan Khan taking care of his wife even at the peak of his cancer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുതല്‍ രഹസ്യാന്വേഷണ വിദഗ്ധന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍

ശബരിമല സ്വര്‍ണക്കൊള്ള; പിഎസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍, പെല്ലെറ്റ് ഉപയോഗിച്ചത് തെറ്റെന്ന് ആര്‍എഎഫ്, മഴ കനക്കും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'പെല്ലറ്റ് ഉപയോഗിച്ചത് തെറ്റ്, സുരക്ഷാ ഭീഷണി ഉണ്ടായിരുന്നില്ല'; വീഴ്ച സമ്മതിച്ച് ആര്‍എഎഫ്, വെടിയുതിര്‍ത്ത ജവാനെ കണ്ടെത്തി

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം