

കറുപ്പിൽ ആദ്യം സംഗീത സംവിധായകൻ ആകേണ്ടിയിരുന്നത് എആർ റഹ്മാൻ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ആർജെ ബാലാജി ഇപ്പോൾ. സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർജെ ബാലാജി. "മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിന് ശേഷമാണ് ഞാൻ എ ആർ റഹ്മാൻ സാറിനെ കാണുന്നത്.
അദ്ദേഹം തന്നെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമോ എന്ന് ചോദിച്ചു. എനിക്ക് വളരെ സന്തോഷമായി, കറുപ്പിന്റെ കഥയും ഞാൻ പറഞ്ഞു. റഹ്മാന് കഥ ഇഷ്ടപ്പെടുകയും പല തവണ ടീമുമായി ചർച്ചകൾ നടത്തുകയും ചെയ്തു. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാൽ കാര്യങ്ങൾ പിന്നീട് മാറി.
ഈ സിനിമയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യം എനിക്കുറപ്പില്ല. നിങ്ങളുടെ ഷൂട്ടിങ്ങും തുടങ്ങി. എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നമുക്ക് എന്ത് ചെയ്യാൻ കഴിയും ?".- ആർജെ ബാലാജി പറഞ്ഞു. തങ്ങൾ നിരാശയിലാണെങ്കിലും മറ്റൊരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഹ്മാൻ സിനിമയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ചിത്രത്തിൽ സായ് അഭ്യങ്കാർ ജോയിൻ ചെയ്തത്. സായ് ചെയ്ത മറ്റു പ്രൊജക്ടുകൾ കണ്ടിട്ടാണ് കറുപ്പിലേക്ക് വിളിച്ചതെന്നും ബാലാജി വ്യക്തമാക്കി. ആക്ഷൻ, റൊമാൻസ് എല്ലാം ചേർന്ന മാസ് എന്റർടെയ്നർ ആയിരിക്കും കറുപ്പ്.
വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കറുപ്പിനുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ നാങ്ക നാല് പേര് എന്ന പാട്ടിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സൂര്യയെ ഗാനത്തിൽ ഉൾപ്പെടുത്തിയില്ല എന്നായിരുന്നു അണിയറപ്രവർത്തകർക്കെതിരെ ഉയർന്ന പ്രധാന ആരോപണം. മെയ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates