പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും കൈകോര്‍ക്കുന്നു; പക്ഷെ മെമ്മറീസ് 2 അല്ലെന്ന് സംവിധായകന്‍

'ഫഹദിനൊപ്പമുള്ള സിനിമയുടെ സ്‌ക്രിപ്റ്റ് എല്ലാം കഴിഞ്ഞ് ഇരിക്കുവാണ്' #JeethuJoseph
Jeethu Joseph, Prithviraj
Jeethu Joseph, Prithviraj
Updated on
1 min read

ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജുമായി ഒരുമിക്കുകയാണെന്ന് ജീത്തു ജോസഫ്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജീത്തു. നേരത്തെ മെമ്മറീസ്, ഊഴം എന്നീ ചിത്രങ്ങള്‍ക്കായി ഇരുവരും ഒരുമിച്ചിരുന്നു. ഫഹദുമായിട്ടുള്ള സിനിമയെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്.

Jeethu Joseph, Prithviraj
ആദ്യമായി പീരിയഡ്‌സുണ്ടാകുന്നത് സിനിമ സെറ്റില്‍, മറ്റ് പെണ്‍കുട്ടികളെ പോലെ വേദനയില്ലായിരുന്നു: ഹന്‍സിക

'ഫഹദിനൊപ്പമുള്ള സിനിമയുടെ തീരുമാനം ഒന്നും ആയിട്ടില്ല സ്‌ക്രിപ്റ്റ് എല്ലാം കഴിഞ്ഞ് ഇരിക്കുവാണ്. അതിന്റെ പരിപടികളിലേക്ക് കടക്കണം. ദൃശ്യം 3 യുടെ റിലീസിന് പിന്നാലെ നടക്കുകയാണ്. ദൃശ്യം 3 യുടെ തെലുങ്ക് പതിപ്പിന്റെ എഴുത്ത് നടക്കുവാണ്. പൃഥ്വിരാജുമായി ഒരു സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് മെമ്മറീസിന്റെ രണ്ടാം ഭാഗമല്ല. അത് വളരെ മുന്‍പ് സംസാരിച്ചിരുന്ന പ്രൊജക്റ്റ് ആണ്' എന്നാണ് ജീത്തു പറയുന്നത്.

Jeethu Joseph, Prithviraj
'സൂര്യ ഫാൻസ് മാത്രമാണ് ഞങ്ങളെ തെറി വിളിച്ചത്, അത് ഞങ്ങളുടെ തെറ്റാണ്'; 'കറുപ്പി'ലെ ആ പാട്ടിനെക്കുറിച്ച് ആർ ജെ ബാലാജി

സൂപ്പര്‍ ഹിറ്റ് പരമ്പരയായ ദൃശ്യം സീരീസിലെ ആദ്യ ചിത്രം താന്‍ മമ്മൂട്ടിയെ വച്ച് ചെയ്യാനായിരുന്നു പ്ലാനിട്ടതെന്നും ജീത്തു പറയുന്നു. എന്നാല്‍ അദ്ദേഹത്തിന് ഡേറ്റുണ്ടായിരുന്നില്ലെന്നും അങ്ങനെയാണ് മമ്മൂട്ടിയിലേക്ക് എത്തിയതെന്നുമാണ് ജീത്തു പറയുന്നത്. ''അന്ന് അദ്ദേഹത്തിന്റെ പക്കല്‍ ഡേറ്റുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞേ സാധ്യമാവുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.'' എന്നാണ് ജീത്തു പറയുന്നത്.

ദൃശ്യം 4 വരുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ''ദൃശ്യം 3 തീര്‍ക്കട്ടെ ആദ്യം. എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. പക്ഷെ ഞങ്ങള്‍ ആദ്യം മൂന്നാം ഭാഗം തീര്‍ക്കട്ടെ.'' എന്നാണ് അദ്ദേഹം പറയുന്നത്.

Summary

Jeethu Joseph and Prithviraj join hands together again. But it is not Memories 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com